മണ്ണാര്‍ക്കാട് : ലോക്‌സഭ തിരഞ്ഞടുപ്പിനുള്ള വോട്ടേഴ്‌സ് ഇന്‍ഫര്‍മേഷന്‍ സ്ലിപ്പ് വിതരണ വുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് രണ്ട് ദിവസത്തെ ഡ്യൂട്ടി ലീവ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. ഏപ്രില്‍ എട്ട് മുതല്‍ 20 വരെയുളള പ്രവര്‍ത്തിദിനങ്ങളില്‍ ഏതെങ്കിലും രണ്ടു ദിവസ ത്തേക്കാണ് ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് മേധാവികള്‍ ഡ്യൂട്ടി ലീവ് അനുവദിക്കേണ്ടത്.തിരഞ്ഞെടുപ്പ് തീയതിയായ ഏപ്രില്‍ 26 ന് അഞ്ചു ദിവസം മുന്‍പാണ് വോട്ടര്‍മാര്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വോട്ടേഴ്‌സ് ഇന്‍ഫര്‍മേഷന്‍ സ്ലിപ്പ് വിതരണം ചെയ്യേണ്ടത്. ഈ സ്ലിപ് വോ ട്ടറോ കുടുംബാംഗമോ കൈപ്പറ്റിയെന്നുളള രേഖ ശേഖരിച്ച് തിരഞ്ഞെടുപ്പ് ദിവസത്തി നു മൂന്ന് ദിവസം മുന്‍പ് ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ഏല്‍പ്പിക്കേണ്ടതുമുണ്ട്.