മണ്ണാര്‍ക്കാട് :റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ വിഷു പ്രമാണിച്ചുള്ള പടക്കചന്ത പ്രവര്‍ത്തനം തുടങ്ങി. റൂറല്‍ ബാങ്ക് ഹെഡ് ഓഫീസില്‍ ബാങ്ക് പ്രസിഡന്റ് പി.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്തു. കെ.സി. സച്ചിദാനന്ദന്‍ ആദ്യവില്‍പ്പന ഏറ്റുവാങ്ങി. സെക്രട്ടറി എം. പുരുഷോത്തമന്‍, ഭരണസമിതി അംഗങ്ങളായ കെ.ശിവശങ്കരന്‍, പി. രാധാകൃഷ്ണന്‍, പി.കെ. മോഹന്‍ദാസ്, എസ്. റിയാസ്, സൗമ്യ ശശികുമാര്‍, മീന പ്രകാശന്‍, എന്‍.സി. മാണിക്യന്‍ എന്നിവര്‍ സംസാരിച്ചു. വി -ടു കമ്പനിയുടെ ഗുണമേന്മയുള്ള എല്ലാവിധ പടക്കങ്ങളും മിതമായ വിലയില്‍ ചന്തയില്‍ ലഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10 മുതല്‍ രാത്രി ഒമ്പതുവരെ പടക്കചന്ത പ്രവര്‍ത്തിക്കും. കൂടാതെ പുതിയ കറന്‍സി,നാണയമേള 13 ന് ബാങ്ക് ഹെഡ് ഓഫീസില്‍ നടക്കുമെന്നും സെക്രട്ടറി എം. പുരുഷോത്തമന്‍ അറിയിച്ചു.