മണ്ണാര്‍ക്കാട് : പ്രതിദിനം നൂറ് കണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന താലൂക്ക് ഗവ.ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ സ്ഥിരം ഡോക്ടമാരുടെ കുറവ് നേരി ടുന്നു. നാല് സ്ഥിരം ഡോക്ടര്‍മാരുടെ തസ്തിക അത്യാഹിതവിഭാഗത്തില്‍ അനുവദിച്ചി ട്ടുണ്ടെങ്കിലും ഒരു സ്ഥിരം ഡോക്ടര്‍മാത്രമാണുള്ളത്. സ്പെഷ്യാലിറ്റി വിഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സേവനം കൂടി പ്രയോജനപ്പെടുത്തിയാണ് അത്യാഹിതവിഭാ ഗത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ട് പോകുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതേസമയം തിരക്കുള്ള സമയങ്ങളില്‍ പലപ്പോഴും പ്രതിസന്ധി നേരിടുന്നുണ്ട്. ആരോഗ്യവിഭാഗത്തിലെ പിജി വിദ്യാര്‍ഥികളെ അത്യാഹിത വിഭാഗത്തിലേക്ക് നിയമിക്കാറുണ്ടെങ്കിലും വരുന്നവര്‍ ജോലിയില്‍ പ്രവേശിച്ചശേഷം അവധിയില്‍ പോകുന്ന പ്രവണതയാണ്. ഇക്കാര്യം ജില്ലാ മെഡിക്കല്‍ ഓഫിസറുമായി സംസാരിച്ചി ട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.സീമാമു അറിയിച്ചു. സ്ഥിരം ഡോക്ടര്‍മാരുടെ തസ്തിക പൂര്‍ണമാക്കേണ്ടത് അനിവാര്യതയാണ്. നിലവില്‍ സ്പെഷ്യാലിറ്റി വിഭാഗ ങ്ങളില്‍ ഡോക്ടര്‍മാരുടെ തസ്തിക പൂര്‍ണമാണ്.
ആശുപത്രിയില്‍ പേവിഷപ്രതിരോധ കുത്തിവെപ്പ് (ആന്റി റാബിസ് സിറം) എടുത്തു തുടങ്ങിയതോടെ ഡോക്ടമാരുടെ സേവനം എല്ലാസമയവും ആവശ്യമായി വരികയാണ്. കുത്തിവെപ്പെടുത്തയാളെ ഒരു മണിക്കൂറോളം നിരീക്ഷിക്കേണ്ടതുണ്ട്. ഈ സമയം സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ ചികിത്സയും ഒരേസമയം മുന്നോട്ട് കൊണ്ട് പോകാനാ കാത്ത സ്ഥിതിയും സംജാതമാകുന്നു. എ.ആര്‍.എസ് എടുക്കാന്‍ കൂടുതല്‍ പേരെത്തു മ്പോള്‍ അധികസമയം ജോലിചെയ്യേണ്ട അവസ്ഥയുമുണ്ടാകുന്നു. സ്പെഷ്യാലിറ്റി വിഭാഗങ്ങളില്‍ ഡോക്ടര്‍മാരെല്ലാം ഉള്ളതിനാല്‍ രോഗികളുടെ തിരക്കുണ്ട്. കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് സ്ഥലം മാറിപ്പോയ ഗൈനക്കോളജിസ്റ്റ് തിരിച്ചെത്തിയതോടെ ഗൈനക്കോളജി വിഭാഗത്തില്‍ രണ്ട് പേരുടെ സേവനം ഉറപ്പായി. കുട്ടികളുടെ വിഭാഗം, അസ്ഥി, കണ്ണ്, ചര്‍മ്ം എന്നീ പ്രത്യേക വിഭാഗങ്ങളിലും ഡോക്ടര്‍മാരുണ്ട്.