മണ്ണാര്‍ക്കാട് : ആള്‍കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് മേഖല നേതൃത്വ പഠനക്ലാസും ഇഫ്താര്‍ സംഗമവും ഇര്‍ഷാദ് കോളജില്‍ നടന്നു. പഠനക്ലാസ് ജില്ലാ സെക്രട്ടറി പ്രകാശ് സൂര്യയും ഇഫ്താര്‍ സംഗമം ജില്ലാ പ്രസിഡന്റ് ജയറാം വാഴക്കുന്നവും ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഷിജോഷ് മെഴുകുംപാറ അധ്യക്ഷനായി. ബാബു അലിയാസ് ക്ലാസ്സെടുത്തു. മേഖല നിരീക്ഷകന്‍ തനിഷ് എടത്തറ, ജില്ലാ വൈസ് പ്രസി ഡന്റ് മണികണ്ഠന്‍ മുളയന്‍കാവ്, ക്ഷേമനിധി കോഡിനേറ്റര്‍ രാജേഷ് കല, ജില്ലാ കമ്മി റ്റി അംഗം സുജിത്ത് പുലാപ്പറ്റ, മേഖല ട്രഷറര്‍ ബെന്നി ശില്‍പ്പ, സെക്രട്ടറി രാകേഷ് വിസ്മ യ തുടങ്ങിയവര്‍ സംസാരിച്ചു.