മണ്ണാര്‍ക്കാട് : അന്തര്‍സംസ്ഥാന പാതയായ മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡ് നവീ കരിക്കുന്നതിന്റെ ഭാഗമായുള്ള ആദ്യറീച്ചിലെ പ്രവൃത്തികള്‍ ടാറിങ് നടപടികളിലേ ക്ക് കടക്കുന്നു. ഉപരിതലത്തില്‍ ജി.എസ്.ബി (ഗ്രാനുലാര്‍ സബ് ബേസ്) മിശ്രമിതമിട്ട് റോഡ് രൂപപ്പെടുത്തുന്ന ജോലികളാണ് നടന്നുവരുന്നത്. തെങ്കരയില്‍ പഴേരി ഓഡിറ്റോ റിയത്തിന് മുന്നിലും മുതുവല്ലി ഭാഗത്തുമായാണ് പ്രവൃത്തികള്‍ ആരംഭിച്ചിട്ടുള്ളത്. ഇതിനകം ഒന്നര കിലോമീറ്ററോളം ജി.എസ്.ബി മിശ്രിതം നിരത്തികഴിഞ്ഞു. ഇനി വെറ്റ് മിക്സ് മെക്കാഡമിട്ട് ഉപരിതലം ബലപ്പെടുത്തിയശേഷമാകും രണ്ട് പാളികളായി ടാറിങ് നടത്തുക. തെങ്കര മുതല്‍ നെല്ലിപ്പുഴ ജംങ്ഷന് സമീപം വരെ നാല് കിലോ മീറ്റര്‍ ദൂര ത്തില്‍ മഴക്കാലത്തിന് മുമ്പ് ടാറിങ് നടത്താനുള്ള പരിശ്രമത്തിലാണ് കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍.
നെല്ലിപ്പുഴ ജംങ്ഷന് വികസിപ്പിക്കാനും പദ്ധതിയുണ്ട്. ഇതിന്റെ രൂപരേഖ തയ്യാറാക്കി വരുന്നതായാണ് വിവരം. ആകെ 53 കിലോമീറ്റര്‍ ദൂരം വരുന്ന റോഡ് മൂന്ന് ഘട്ടങ്ങളി ലായാണ് നവീകരിക്കുന്നത്. ആനമൂളി മുതല്‍ മുക്കാലി വരെ രണ്ടാംഘട്ടവും മുക്കാലി മുതല്‍ ആനക്കട്ടി വരെ 34 കിലോമീറ്റര്‍ ദൂരത്തില്‍ മൂന്നാംഘട്ട നവീകരണവുമാണ് നടത്തുക. ആദ്യഘട്ടത്തില്‍ 44 കോടി രൂപ ചെലവഴിച്ച് നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെയാണ് റോഡ് വികസനത്തിന്റെ ഭാഗമായുള്ള പ്രവൃത്തികളാണ് പുരോഗമിക്കുന്ന ത്. 15 മാസ കാലാവധിയില്‍ പ്രവൃത്തി ഏറ്റെടുത്ത കാസര്‍ഗോഡ് സ്വദേശിയായ കരാ റുകാരന് കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് അഴുക്കുചാല്‍, കലുങ്കുകള്‍ എന്നിവയുടെ നിര്‍മാണം തുടങ്ങിയത്.
കലുങ്കുകളുടെ നിര്‍മാണം ഇതിനകം 60 ശതമാനവും അഴുക്കുചാല്‍ നിര്‍മാണം 80 ശതമാനവും പൂര്‍ത്തിയായെന്ന് കെ.ആര്.എഫ്.ബി അധികൃതര്‍ അറിയിച്ചു. അതേ സമയം വൈദ്യുതി തൂണുകളും കുടിവെള്ള പൈപ്പുകളും മാറ്റി സ്ഥാപിക്കുന്നതിലെ കാലതാമസം റോഡ് പ്രവര്‍ത്തികളെ ബാധിക്കുന്നതായും ആക്ഷേപമുണ്ട്. അതിനിടെ ചിലയിടങ്ങളില്‍ റോഡിന്റെ അലൈന്മെന്റില് പുതുതായി ഭേദഗതികള്‍ വരുത്തി യതിനെ തുടര്‍ന്ന് വീണ്ടും 200ലധികം ചെറുകിട മരങ്ങളും ചിലയിടങ്ങളില്‍ വൈദ്യുതി തൂണുകളും മാറ്റി സ്ഥാപിക്കേണ്ടി വരുന്നുണ്ട്. മരം മുറിച്ച് നീക്കുന്നതിന് അനുമതി യ്ക്കായി സോഷ്യല്‍ ഫോറസ്ട്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. നെല്ലിപ്പുഴ ഭാഗത്തുള്ള നിര്‍മിത ബുദ്ധി കാമറയും ഡി.എച്ച്.എസ്. സ്കൂളിന് സമീപത്തെ ഉയരവിളക്കും മാറ്റു ന്നതിനായും ബന്ധപ്പെട്ടവര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
