കല്ലടിക്കോട് : എന്‍.ഡി.എ. സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചര ണത്തിന്റെ ഭാഗമായി ബി.ജെ.പി. കരിമ്പ മണ്ഡലം റോഡ് ഷോ സംഘടിപ്പിച്ചു. കാരാ കുറുശ്ശി അയ്യപ്പന്‍കാവ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ വിവിധ പഞ്ചായ ത്തുകളില്‍ പര്യടനം നടത്തി കല്ലടിക്കോട് സമാപിച്ചു. നൂറുകണക്കിന് ഇരുചക്ര വാഹ നങ്ങളുടെ അകമ്പടിയായി ഉണ്ടായിരുന്നു. കരിമ്പ മണ്ഡലം കമ്മിറ്റി അധ്യക്ഷന്‍ പി. ജയരാജ്, ജില്ലാ സെക്രട്ടറി രവി അടിയത്ത്, സംസ്ഥാന സമിതി അംഗം എ.സുകുമാരന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ടി.അനൂപ്, പി.വി.ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
