കല്ലടിക്കോട് : ആള്‍ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ തിരിച്ചറിയല്‍ കാര്‍ ഡ് വിതരണവും , ഇഫ്ത്താര്‍ മീറ്റ് സംഗമവും നടത്തി. കോങ്ങാട് ഫയര്‍ ആന്‍ഡ് റെസ് ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ എന്‍.കെ.ഷാജി ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡന്റ് പി. രതീഷ് അധ്യക്ഷനായി. മണ്ണാര്‍ക്കാട് മേഖലാ പ്രസിഡന്റ് ഷിജോഷ് മെഴുകുംപാറ മുഖ്യ പ്രഭാഷണം നടത്തി. രാഗേഷ് വിസ്മയ, മണികണ്ഠന്‍ മുളയംകാവ്, അനീഷ്, വി.കെ. വിനീഷ്, പി.കെ .ശ്രീജ, രാജേഷ് കല, എന്‍.വി.ബെന്നി എന്നിവര്‍ സംസാരിച്ചു. ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ ബോധവല്‍കരണ ക്ലാസ്, ജനറല്‍ ബോഡി യോഗം എന്നിവ നടന്നു.