അലനല്ലൂര്‍ : തൊഴിലുറപ്പ് പദ്ധതി ഫണ്ട് ചെലവഴിച്ചതില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായ ത്ത് തലത്തില്‍ ഒന്നാമതെത്തി അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത്. 2023-24 സാമ്പത്തിക വര്‍ഷ ത്തില്‍ 1,45, 722 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് ആറ് കോടിയിലധികം രൂപയാണ് ചെലവ ഴിച്ചതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌നാ സത്താര്‍ അറിയിച്ചു. പട്ടികവര്‍ഗക്കാ രായ 32 കുടുംബങ്ങളും, പട്ടികജാതിക്കാരായ 1280 കുടുംബങ്ങളും പദ്ധതിയുടെ ഭാഗഭാ ക്കായി. 588 കുടുംബങ്ങള്‍ക്ക് നൂറ് തൊഴില്‍ദിനങ്ങള്‍ നല്‍കി. 771 പ്രവൃത്തികള്‍ ഏറ്റെടു ത്ത് പൂര്‍ത്തികരിച്ചതായും ഗ്രാമ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പദ്ധതി നിര്‍വഹ ണത്തിലും മികച്ച നേട്ടമാണ് ഈസാമ്പത്തിക വര്‍ഷം പഞ്ചായത്ത് കൈവരിച്ചത്. 80 ശതമാനം പദ്ധതികളും പൂര്‍ത്തീകരിച്ച് ജില്ലയിലെ 88 പഞ്ചായത്തുകളില്‍ പത്താം സ്ഥാ നത്ത് അലനല്ലൂരെത്തി. സംസ്ഥാന തലത്തില്‍ 941 പഞ്ചായത്തുകളില്‍ 132-ാം സ്ഥാനവു മുണ്ട്. വാര്‍ഷിക പദ്ധതിക്ക് അനുവദിച്ച തുകയില്‍ ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗ മായി താമസം നേരിട്ട റോഡ് മെയിന്റനന്‍സ് പ്രവര്‍ത്തികള്‍ മാത്രമാണ് ഇനി പൂര്‍ത്തീ കരിക്കാനുള്ളത്.