തെങ്കര : യു.ഡി.എഫ് തെങ്കര പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസും, നേതൃ യോഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ പൗലോസ് ഉദ്ഘാടനം ചെയ്തു. യു. ഡി.എഫ് തെങ്കര പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ ഫൈസല്‍ അധ്യക്ഷനായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി.ചന്ദ്രന്‍ മുഖ്യാതിഥിയായി. നേതാക്കളായ ടി.എ സലാം മാസ്റ്റര്‍, പി.ആര്‍ സുരേഷ്, റഷീദ് ആലായന്‍, ഗഫൂര്‍ കോല്‍കളത്തില്‍, പി. അഹമ്മദ് അഷ്‌റഫ്, അസീസ് ഭീമനാട്, ടി.കെ.ഹംസക്കുട്ടി, ഹരിദാസ് ആറ്റക്കര, വി.വി ഷൗക്കത്ത്, കുരിക്കള്‍ സെയ്ത്, വട്ടോടി വേണുഗോപാല്‍, ഗിരീഷ് ഗുപ്ത, സി.പി മുഹമ്മദ് അലി, കെ.പി ജഹീഫ്, ടി.കെ.സീനത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.