തേഞ്ഞിപ്പലം: പെരുന്നാള്‍ ദിനത്തോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാല തുടര്‍ച്ച യായി നാലാം വര്‍ഷവും പരീക്ഷകള്‍ ഷെഡ്യൂള്‍ ചെയ്ത നടപടി തിരുത്തണമെന്ന് ആവ ശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് കേരളാ കോളേജ് ടീച്ചേഴ്‌സ് (സി.കെ.സി.ടി) സം സ്ഥാന കമ്മിറ്റി പ്രതിനിധി സംഘം വൈസ് ചാന്‍സലര്‍ ഡോ.എം.കെ.ജയരാജിനെ നേരി ല്‍ കണ്ട് നിവേദനം നല്‍കി. പെരുന്നാള്‍ അവധി നല്‍കുന്നതിനുളള 1983 ലെ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നതില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് വന്നിട്ടുളള പിഴവ് ഇനിമുത ല്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കിയതായും നിലവില്‍ തീരുമാനിച്ച ഇത്തവണത്തെ പരീക്ഷകള്‍ മാറ്റിവെക്കുന്നതിനായി പരീക്ഷാ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കാമെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചതായി സി.കെ.സി.ടി. ഭാരവാഹികള്‍ പറഞ്ഞു. സെനറ്റ് മെമ്പര്‍മാരായ ഡോ.ആബിദ ഫാറൂഖി, ലെഫ്റ്റനന്റ്റ് ഡോ.എ.ടി അബ്ദുല്‍ ജബ്ബാര്‍, സി. കെ.സി.ടി സംസ്ഥാന സെക്രട്ടറി ജാഫര്‍ ഓടക്കല്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റീജിയ ണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.ഫിറോസ്, ജനറല്‍ സെക്രട്ടറി ഡോ.ടി.സൈനുല്‍ ആബിദ്, മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ.പി.എ അഹമ്മദ് ഷരീഫ് എന്നിവരാണ് വൈസ് ചാന്‍സലറെ കണ്ടത്.