മണ്ണാര്‍ക്കാട് : കൃഷി ആവശ്യത്തിന് കനാല്‍വഴി വിതരണം ചെയ്യാന്‍ കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ അവശേഷിക്കുന്നത് ഇനി പന്ത്രണ്ട് ദിവസത്തേക്കുള്ള വെള്ളം മാത്രമെ ന്ന് അധികൃതര്‍. രണ്ടാംവിള നെല്‍കൃഷിക്കായി ഇടതു വലതുകര കനാല്‍വഴി നടത്തി വരുന്ന ജലവിതരണം ഈ മാസം 10 ഓടെ നിര്‍ത്തിവെയ്ക്കാനാണ് കാഞ്ഞിരപ്പുഴ ഇറി ഗേഷന്‍ പ്രൊജക്ട് അധികൃതരുടെ നീക്കം. വരള്‍ച്ച രൂക്ഷമാകുന്നതിനാല്‍ കുടിവെള്ള ആവശ്യത്തിന് വെള്ളം കരുതിവെയ്ക്കണമെന്ന് ജല അതോറിറ്റിയും ആവശ്യപ്പെട്ടി ട്ടുണ്ട്. ജലനിരപ്പ് താഴുന്നത് കൂടി കണക്കിലെടുത്താണ് കാര്‍ഷികമേഖലയിലേക്കുള്ള ജലസേചനം നിര്‍ത്തിവെയ്ക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നത്.

രണ്ടാം വിള നെല്‍കൃഷിയ്ക്കായി നവംബര്‍ മുതല്‍ മെയ് വരെ അഞ്ച് തവണകളിലാ യാണ് കനാല്‍വഴി വെള്ളം തുറന്നു വിടുക. മൂന്നാഴ്ചക്കാലത്തോളം വെള്ളം തുറന്ന് വിട്ട ശേഷം ഇടവേളയെടുക്കാറാണ് പതിവ്. മുമ്പ് ഗ്രാമ പഞ്ചായത്തുകള്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കനാലുകളിലെ കാട് വെട്ടിമാറ്റി ചെളിനീക്കി വൃത്തിയാക്കി യിരുന്നതിനാല്‍ ജലസേചനം സുഗമമായി നടന്നിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തോള മായി കനാലുകളുടെ പരിപാലനം കാര്യക്ഷമമല്ലാത്തതിനാല്‍ വാലറ്റ പ്രദേശങ്ങളിലേ ക്ക് വെള്ളമെത്താന്‍ കാലതാമസമെടുക്കുന്നുവെന്ന് മാത്രമല്ല ജലനഷ്ടത്തിനും ഇത് വഴി വെയ്ക്കുന്നുണ്ട്. ഒറ്റപ്പാലം മേഖലയില്‍ വാലറ്റ പ്രദേശങ്ങളില്‍ വെള്ളമെത്തുന്നില്ലെന്ന പരാതി ഇക്കുറിയും ഉയര്‍ന്നിരുന്നു.

മണ്ണാര്‍ക്കാട്, ഒറ്റപ്പാലം താലൂക്കുകളിലെ 17 ഗ്രാമ പഞ്ചായത്തുകളിലും മൂന്ന് നഗരസഭ കളിലുമായി 250 കിലോ മീറ്റര്‍ ദൂരത്തിലാണ് അണക്കെട്ടിന്റെ ഇടതു, വലതുകര കനാ ലുകളും നാല്‍പ്പതോളം ഉപകനാലുകളും സ്ഥിതി ചെയ്യുന്നത്. ഒമ്പത് കിലോ മീറ്റര്‍ ദൂര ത്തിലുള്ള വലതുകര കനാല്‍ വഴി മണ്ണാര്‍ക്കാട് നഗരസഭ, തെങ്കര, കാഞ്ഞിരപ്പുഴ തുടങ്ങിയ ഭാഗങ്ങളിലേക്കും 62 കിലോ മീറ്റര്‍ ദൂരത്തിലുള്ള ഇടതുകര കനാല്‍ വഴി തച്ചമ്പാറ, കരിമ്പ, കാരാകുര്‍ശ്ശി, ഒറ്റപ്പാലം നഗരസഭയും താലൂക്കിലെ വിവിധ പഞ്ചായ ത്തുകളിലെ കൃഷിയിടങ്ങളിലേക്കുമാണ് വെള്ളമെത്തുന്നത്. ഇത്തവണ വലതുകര കനാല്‍ വഴി ഡിസംബറിലും ഇടതുകരകനാല്‍ വഴി ഫെബ്രുവരിയിലുമാണ് ജലവിതര ണം ആരംഭിച്ചത്. ഇടതുകര കനാലിലൂടെ ഒരുമാസത്തിലധികമായി തുടര്‍ച്ചയായി ജല വിതരണം നടത്തുന്നു. വാലറ്റപ്രദേശങ്ങളിലെക്ക് വെള്ളമെത്തുന്നതിന് നിയന്ത്രിതമായ അളവിലാണ് വെള്ളം തുറന്നു വിടുന്നത്.

അണക്കെട്ടിലെ ജലനിരപ്പ് 84 മീറ്ററിലേക്ക് എത്തിയാല്‍ കനാലുകളിലേക്കുള്ള ഷട്ടര്‍ അടയ്ക്കാനാണ് അധികൃതരുടെ തീരുമാനം. 87 മീറ്ററാണ് ഇന്നലത്തെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഈ സമയം 86.90 മീറ്റര്‍ ആയിരുന്നു. കാലര്‍ഷം ദുര്‍ബ്ബലപ്പെട്ടതിന് പിന്നാലെ ഇടമഴയും വേനല്‍മഴയും ലഭിക്കാത്തതിനാല്‍ ആ വഴിയുള്ള ജലസംഭരണ വും ഇക്കുറി നടന്നിട്ടില്ല. 2023ല്‍ കാലവര്‍ഷ സമയത്ത് അണക്കെട്ടിന്റെ പരമാവധി ജലസംഭരണശേഷിയായ 97.50 മീറ്ററിലേക്ക് വരെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. പലതവണകളിലായി അണക്കെട്ടിന്റെ റിസര്‍വോയറിലെ ഷട്ടര്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!