കാഞ്ഞിരപ്പുഴ: പഞ്ചായത്തിലെ ഭൂരിഭാഗം വാര്‍ഡുകളിലും ജനങ്ങള്‍ കുടിവെള്ള ത്തിനായി നെട്ടോട്ടമോടുകയാണെന്നും പ്രശ്‌നംഅടിയന്തരമായി പരിഹരിക്കണമെ ന്നും സി.പി.ഐ. കാഞ്ഞിരപ്പുഴ ലോക്കല്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജല അതോ റിറ്റിയുടെ പൈപ്പ് ലൈന്‍വഴിയാണ് ആളുകള്‍ക്ക് കുടിവെള്ളം ലഭിച്ചിരുന്നത്. എന്നാല്‍ ആറുമാസത്തിലധികമായി കുടിവെള്ളവിതരണം തടസപ്പെടുകയാണ്. റോഡുപണി യെന്ന വസ്തുതാവിരുദ്ധമായ കാരണമാണ് അധികൃതര്‍ പറയുന്നത്. കാഞ്ഞിരപ്പുഴയില്‍ 5000ത്തിലധികം ഗുണഭോക്താക്കളുണ്ട്. ഇതിനനുസരിച്ച് പമ്പിങ് മോട്ടോറിന്റെ കാര്യ ക്ഷമത കൂട്ടുവാന്‍ അധികൃതര്‍ തയ്യാറാവാത്തതാണ് പ്രശ്‌നം. നിരവധിതവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല. കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുന്ന സാഹചര്യത്തില്‍ ഉടന്‍ പരിഹാരം കാണണം. പി.എസ്. ജോര്‍ജ് അധ്യക്ഷനായി. ജില്ലാ അസി. സെക്രട്ടറി മണികണ്ഠന്‍ പൊറ്റശ്ശേരി, മണ്ഡലം സെക്രട്ടറി പി. ചിന്നക്കുട്ടന്‍, ലോക്കല്‍സെക്രട്ടറി കെ.ആര്‍. സുരേഷ്, കെ.കെ. ബഷീര്‍, കെ. ഹംസ, മുഹമ്മദാലി, സുനില്‍കുമാര്‍, സഹദേവന്‍, ബിജു കോമ്പേരി എന്നിവര്‍ സംസാരിച്ചു.