മണ്ണാര്‍ക്കാട്: എം.എസ്.എസ് മണ്ണാര്‍ക്കാട് യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റമദാന്‍ കാമ്പയിന്റെ ഭാഗമായി മണ്ണാര്‍ക്കാട് പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിലേക്ക് വീല്‍ ചെയ റും നിര്‍ധന കുടുംബങ്ങള്‍ക്ക് റിലീഫ് കിറ്റ് വിതരണവും നടത്തി. എം.എസ്.എസ് സം സ്ഥാന എക്‌സിക്യൂട്ടീവ് അംഗം എം.കെ.അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ബി.എസ്. അബ്ബാസ് അധ്യക്ഷനായി.ജില്ലാ ട്രഷറര്‍ കെ.പി.ടി. അബ്ദുല്‍നാസ ര്‍,സംസ്ഥാന കൗണ്‍സിലര്‍ ഐ.മുഹമ്മദ്, ഒ.എം.ഇസ്ഹാഖ്, പാലിയേറ്റീവ് കെയര്‍ സൊ സൈറ്റി പ്രതിനിധികളായ അബു ഫൈസല്‍,പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.