മണ്ണാര്‍ക്കാട്: കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാ ധ്യാപകന്‍ ശ്രീധരന്‍ പേരേഴി 2024 വര്‍ഷത്തെ അന്തര്‍ദേശീയ അധ്യാപകരത്ന അവാ ര്‍ഡിന് അര്‍ഹനായി.ഏഴ് അന്താരാഷ്ട്ര സംഘടനകളുടെ കൂട്ടായ്മയായ ബെസ്റ്റ് ഡീഡ് റിഹാബിലിറ്റേഷന്‍ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിനാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. വിദ്യാലയത്തില്‍ എന്‍.സി.സി. നടപ്പാക്കിയത്, ജലദൗര്‍ ലഭ്യം പരിഹരിക്കാന്‍ കുഴല്‍കിണര്‍ നിര്‍മാണം, തയ്യല്‍ പരിശീലനം, സ്‌കൂള്‍ പരിസര ത്ത് തണല്‍മരം വച്ചുപിടിപ്പിക്കല്‍ എന്നിവ പ്രധാന നേട്ടങ്ങളാണ്. കായികമേഖലയില്‍ ദേശീയ-സംസ്ഥാന മെഡലുകള്‍ നേടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയും ചെയ്തു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രഫ. ഡോ. കെ. സുരേഷ് ഗുപ്തന്‍, പ്രഫ. ഡോ. റാണി പാര്‍വ തി (മുംബൈ-ഐ.ഐ.ടി.), സീനിയര്‍ അഭിഭാഷകന്‍ മാത്യു തോമസ്, മണ്ണാര്‍ക്കാട് ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത എന്നിവര്‍ പുരസ്‌കാരം സമ്മാനിച്ചു. കെ.എസ്.ടി. യു. സംസ്ഥാന ട്രഷറര്‍ ഹമീദ് കൊമ്പത്ത്, മാനേജര്‍ റഷീദ് കല്ലടി, പി. ഗിരീഷ്, പി.കെ. ഹംസ, സൈനുല്‍ ആബിദ്, പി. മനോജ് എന്നിവര്‍ സംസാരിച്ചു.