മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഡിപ്പോയില്‍ നിന്നും ആനക്കട്ടിവഴി കോയമ്പത്തൂരിലേക്ക് പുതിയതായി തുടങ്ങിയ കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് താത്ക്കാലികമായി നിര്‍ത്തിവച്ചു. വരുമാനക്കുറവുള്ള സര്‍വീസുകള്‍ താത്്കാലികമായി നിര്‍ത്തിവെ ക്കാനുള്ള ഉത്തരവിനെ തുടര്‍ന്നാണിതെന്ന് ഡിപ്പോ അധികൃതര്‍ അറിയിച്ചു. ഇതുമൂലം അട്ടപ്പാടിയില്‍നിന്നും മണ്ണാര്‍ക്കാട്ടേക്കുള്ള യാത്രക്കാര്‍ പ്രതിസന്ധിയിലായി. കോയമ്പ ത്തൂരില്‍നിന്നും വൈകീട്ടോടെ പുറപ്പെടുന്ന ബസ് അട്ടപ്പാടിയില്‍നിന്നും മണ്ണാര്‍ക്കാട്ടേ ക്കുള്ള യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്നു. അട്ടപ്പാടിയില്‍നിന്നും രാത്രിനേര ത്തെ അവസാനത്തെ ബസ് സര്‍വീസുമായിരുന്നു ഇത്. പരീക്ഷാക്കാലവും ഇതിനുശേ ഷം നോമ്പ് കാലം തുടങ്ങിയതോടെയും യാത്രക്കാര്‍ കുറഞ്ഞതാണ് സര്‍വീസിനെ ബാധിച്ചത്. പല സമയങ്ങളിലും ആളുകള്‍ കുറവായത് വരുമാനവും കുറച്ചെന്ന് സ്റ്റേഷന്‍ ഓഫീസര്‍ വിപിന്‍ ശങ്കര്‍ അറിയിച്ചു. ഇതിനിടെയാണ് വരുമാനക്കുറവുള്ള സര്‍വീസു കള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിറങ്ങിയതെന്നും അദ്ദേഹം അറിയി ച്ചു. മാര്‍ച്ച് 12നാണ് മണ്ണാര്‍ക്കാട് -കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. ഫ്ളാഗ് ഓഫ് ചെയ്തത്. രാവിലെ 7.30ന് ഡിപ്പോയില്‍നിന്നും യാത്ര തുടങ്ങുന്ന ബസ് കോയമ്പത്തൂരിലെത്തിയതിനുശേഷം പെരിന്തല്‍മണ്ണയിലേ ക്കും ഉച്ചകഴിഞ്ഞ് 3.30ന് മണ്ണാര്‍ക്കാടു നിന്ന് വീണ്ടും കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിവരികയായിരുന്നു. നിലവില്‍ മണ്ണാര്‍ക്കാട് ഡിപ്പോയില്‍നിന്നും രണ്ട് കെ.എസ്. ആര്‍.ടി.സി. ബസുകള്‍ ആനക്കട്ടിവഴി കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിവരു ന്നുണ്ട്.