അഗളി: അഗളി പൂവാത്താള്‍ കോളനിയില്‍ പുലി പശുവിനെ കൊന്നു. കോളനിയിലെ തങ്കരാജിന്റെ പശുവിനെയാണ് പുലിപിടിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വീടിനടുത്ത് കെട്ടിയിരുന്ന പശുവിന്റെ കരച്ചില്‍കേട്ടാണ് പുലിപിടിച്ചത് വീട്ടുകാര്‍ അറിയുന്നത്. പുതൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനില്‍ വിവരമറിയിച്ചതോടെ ദ്രുത പ്രതികരണ സംഘമെത്തിയാണ് പുലിയെ തുരത്തിയത്. പുലിപശുവിന്റെ കുറച്ചുഭാഗം ഭക്ഷിച്ചിരുന്നു. വീടിന്റ ജനാലയുടെ ചില്ല് തകര്‍ത്തെന്നും ഒരാഴ്ചയായി പ്രദേശത്ത് പുലിയുണ്ടെന്നും വീട്ടുകാര്‍ പറഞ്ഞു.
NEWS COPIED FROM MATHRUBHUMI