കേരളശ്ശേരി: കുണ്ടളശ്ശേരി കാട്ടമ്പലത്തിനടുത്ത് ഭാര്യയെ കൊടുവാളുകൊണ്ട് വെട്ടി പ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടളശ്ശേരി കാട്ടമ്പലം കിഴക്കേക്കര രാമചന്ദ്രന്‍ (50) ആണ് മരിച്ചത്. ഭാര്യ ശാന്തകുമാരിക്കാണ് (48) ദേഹമാസകലം വെട്ടേറ്റത്. രക്തംവാര്‍ന്ന് ഗുരുതരാവസ്ഥയിലായ ശാന്തകുമാരിയെ ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ എട്ടരയോടെ യായിരുന്നു സംഭവം. കാട്ടമ്പലത്തിനടുത്തുള്ള പൈനാപ്പിള്‍ എസ്റ്റേറ്റില്‍ ജോലിക്കാരി യാണ് ശാന്തകുമാരി. തിങ്കളാഴ്ച രാവിലെ ജോലിക്ക് പോകുന്നതിനിടെ മോട്ടോര്‍ സൈ ക്കിളിലെത്തിയ രാമചന്ദ്രന്‍ ശാന്തകുമാരിയെ വെട്ടുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപതോളം വെട്ടേറ്റിട്ടുണ്ട്. ശാന്ത കുമാരിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ഉടന്‍ രാമചന്ദ്രന്‍ സമീപത്തെ കാട്ടിലേക്ക് ഓടിക്കയറി.തുടര്‍ന്ന് നാട്ടുകാരും പൊലിസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാമചന്ദ്രനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൂലിപ്പണിക്കാരനാണ്. കുറച്ചുകാലമായി രാമചന്ദ്രന്‍ ശാന്തകുമാരിയുമായി അകന്നുകഴിയുകയായിരുന്നു. മണ്ണൂര്‍ നഗരിപ്പുറത്താണ് താമസമെന്നും പൊലിസ് പറഞ്ഞു. ഇവര്‍ക്ക് രണ്ടുമക്കളുണ്ട്.
NEWS COPIED FROM MATHRUBHUMI
