തച്ചമ്പാറ: പാലക്കാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി വി.കെ.ശ്രീകണ്ഠന്‍ കോങ്ങാട് നിയോജക മണ്ഡലത്തില്‍ റോഡ് ഷോ നടത്തി. തിങ്കളാഴ്ച രാവിലെ തച്ചമ്പാ റയില്‍ നിന്നാണ് റോഡ് ഷോ തുടങ്ങിയത്. പാലക്കയം, മുതുകുറുശ്ശി, കാഞ്ഞിരം, കാ ഞ്ഞിരപ്പുഴ, ചിറക്കല്‍പ്പടി, പള്ളിക്കുറുപ്പ്, പുല്ലിശ്ശേരി, കാരാകുര്‍ശ്ശി തുടങ്ങീ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി കാഞ്ഞിക്കുളത്ത് സമാപിച്ചു. നൂറ് കണക്കിന് ഇരുച ക്രവാഹനങ്ങളും വാദ്യമേളങ്ങളും അകമ്പടിയേകി. റോഡ് ഷോയ്ക്കു ശേഷം വടുക സമുദായ സാംസ്‌കാരിക സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. കര്‍ഷക സംഘടനയായ കിഫ പ്രതിനിധികളുമായി ബഫര്‍സോണ്‍, വന്യമൃഗശല്ല്യം തുടങ്ങിയ പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച നടത്തി. കാഞ്ഞിരപ്പുഴ അസംപ്ഷന്‍ ആശുപത്രിയിലും ഹോളിഫാമിലി കോണ്‍വെന്റിലും വോട്ടഭ്യര്‍ഥന നടത്തി. കോങ്ങാട് പെരിങ്ങോടില്‍ നിന്ന് പറളി അഞ്ചാംമൈല്‍ വരെയും റോഡ് ഷോ നടത്തി.