നഗരസഭാ സെക്രട്ടറി വീടും കെട്ടിടവും സന്ദര്‍ശിച്ചു

മണ്ണാര്‍ക്കാട് : വന്‍തുക നികുതി കുടിശ്ശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭി ച്ച വടക്കുമണ്ണത്തെ നാരായണസ്വാമിയുടെ പഴയവീടും ഇടിഞ്ഞുവീഴാറായ കെട്ടിടവും നഗരസഭാ സെക്രട്ടറി സന്ദര്‍ശിച്ചു. കെട്ടിടത്തിന്റെ നിലവിലെ അവസ്ഥ പരിശോധിച്ചു. കെട്ടിടത്തിന്റെ മോശമായ അവസ്ഥ സെക്രട്ടറിയ്ക്ക് ബോധ്യപ്പെട്ടു. ഇതിന്‍പ്രകാരം നിയമാനുസൃതമായ ഇളവുനല്‍കാന്‍ നടപടിയെടുക്കാനാണ് നീക്കം. ശോച്യമായഅ വസ്ഥയില്‍ ഒഴിഞ്ഞ് കിടക്കുന്ന മുറികള്‍ക്ക് നികുതി ഒഴിവാക്കുന്നതിന് ധനകാര്യ സ്ഥി രം സമിതിക്ക് ശുപാര്‍ശ നല്‍കുമെന്ന് സെക്രട്ടറി എം.സതീഷ്‌കുമാര്‍ പറഞ്ഞു. തുടര്‍ന്ന് കൗണ്‍സിലിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും. അനുമതിയാകുന്ന പ്രകാരം നികുതികാര്യത്തില്‍ തീരുമാനമായേക്കും.

ഫോട്ടോഗ്രാഫറായ നാരായണസ്വാമിയ്ക്ക് കഴിഞ്ഞ ആഴ്ചയാണ് വീടിന്റെയും കെട്ടിട ങ്ങളുടെയും നികുതിയായി 7.6 ലക്ഷം രൂപ നികുതിയായി അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചത്. അരനൂറ്റാണ്ടിലധികം പഴക്കമുള്ള വീടിന് 2.25 ലക്ഷവും ഇടിഞ്ഞു വീഴാറായ കെട്ടിടങ്ങള്‍ക്ക് 5.35 ലക്ഷം രൂപയും അടയ്ക്കണമെന്നായിരുന്നു നോട്ടീസ്. 11 മുറികളാണ് കെട്ടിടത്തിലുള്ളത്. ഈ മുറികള്‍ക്കെല്ലാം നഗരസഭ നമ്പറിട്ട് നല്‍കിയിരു ന്നു. 2019വരെ മൂന്ന് മുറികള്‍ വാണിജ്യ ആവശ്യത്തിനും മറ്റെല്ലാം താമസ ആവശ്യത്തി നുമാണെന്നാണ് നഗരസഭാ രേഖകളില്‍ ഉള്ളത്. 2019ന് ശേഷം അപേക്ഷ നല്‍കിയ പ്രകാരം മുറികള്‍ വാണിജ്യ ആവശ്യത്തിലേക്ക് മാറ്റിയതായും രേഖകളില്‍ കാണുന്നു വെന്ന് നഗരസഭാ അധികൃതര്‍ പറയുന്നു. ഇത് നികുതിയിനത്തില്‍ വലിയ മാറ്റം വരാ നും ഇടയാക്കി. നമ്പറിടാനും മറ്റുമായി നിയോഗിച്ച താത്കാലിക ജീവനക്കാര്‍ പഴയ നമ്പറുള്ള മുറികളിലും പുതിയ നമ്പര്‍ പതിക്കുകയും ചെയ്തു. ഇതോടെ വാണിജ്യ ആവ ശ്യഇനത്തില്‍പെട്ട മുറികള്‍ക്ക് വലിയ നികുതിയ്ക്കും വഴിവെച്ചു.

ഒഴിഞ്ഞു കിടക്കുന്ന മുറികള്‍ സംബന്ധിച്ച് ആറു മാസം മുമ്പേ നഗരസഭയില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ നികുതി ഈടാക്കില്ലെന്ന് നഗരസഭ അധികൃതര്‍ പറയുന്നു. ഷട്ടറിട്ട രണ്ട് മുറി കള്‍ മാത്രമാണ് വാടയ്ക്ക് നല്‍കിയിട്ടുള്ളത്. ഷട്ടറിട്ട മറ്റൊരു മുറിയുടെ ഭാഗം വീടിനക ത്തേക്കുള്ള വഴിയാണ്. വീട്ടില്‍ നാരായണസ്വാമിയും മകനും ഭാര്യയും പിതാവും ഉള്‍പ്പ ടെയാണ് താമസിച്ചുവരുന്നത്. ഭീമമായ നികുതി കുടിശ്ശിക അടയ്ക്കാന്‍ നിവൃത്തിയി ല്ലെന്ന് കാണിച്ച് നാരായണസ്വാമി നഗരസഭയ്ക്ക് കത്തുനല്‍കിയിരുന്നു. ഇതേ തുടര്‍ ന്നാണ് ഇന്നലെ സെക്രട്ടറി സ്ഥലം സന്ദര്‍ശിച്ചത്. സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ബാല കൃഷ്ണനും സെക്രട്ടറിയ്ക്കൊപ്പം ഉണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!