അലനല്ലൂര്‍ :വംശീയതയും വര്‍ഗീയ ചിന്തകളും വര്‍ധിച്ച് വരുന്ന ലോകത്ത് മാനവി കതയുടെ സന്ദേശം പ്രചരിപ്പിക്കാന്‍ വിശുദ്ധ റമദാന്‍ വിശ്വാസികള്‍ക്ക് പ്രചോദന മാകണമെന്ന് വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റ് കോട്ടപ്പളള എം.ബി കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച റമദാന്‍ വിജ്ഞാന വേദി അഭിപ്രായപ്പെട്ടു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനവും ക്ഷേമവും വിശ്വാസി സമൂഹ ത്തിന്റെ ബാദ്ധ്യതയാണ്.വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിച്ച നന്മയുടെ പ്രചാരണവും, തിന്മ ക്കെതിരെയുള്ള പ്രതിരോധവും വിസ്മരിക്കരുത്.കടുത്ത വേനല്‍ ചൂട് അനുഭവിക്കുന്ന ഈ സന്ദര്‍ഭത്തില്‍ പക്ഷികള്‍ ഉള്‍പ്പെടെയുള്ള ജീവികള്‍ക്ക് ആശ്വാസം ലഭിക്കുന്ന വിധമുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും വിജ്ഞാന വേദി ആവശ്യപ്പെട്ടു.
വിസ്ഡം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അഷ്‌റഫ്’ബന്ധങ്ങള്‍ സുദൃഢമാക്കുക’ എന്ന വിഷയത്തിലും മലപ്പുറം ജാമിഅ അല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ ഡയറക്ടര്‍
ഫൈസല്‍ മൗലവി ‘വിജ്ഞാനം തേടുന്നവരോട്’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തി.വിസ്ഡം മണ്ഡലം വൈസ് പ്രസിഡന്റ് കെ.ടി. മുഹമ്മദ് അധ്യക്ഷനായി.
വിസ്ഡം മണ്ഡലം പ്രസിഡന്റ്ഹംസ മാടശ്ശേരി, മണ്ഡലം സെക്രട്ടറി സാദിഖ് ബിന്‍ സലീം, ഒ. മുഹമ്മദ് അന്‍വര്‍, സലാഹുദ്ദീന്‍ ബിന്‍ സലീം, എന്‍. ഷഫീഖ്, റഫീഖ് പൂളക്കല്‍, സലാം സുറുമ എന്നിവര്‍ സംസാരിച്ചു.
കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന കളിച്ചങ്ങാടം ബാല സമ്മേളനത്തിന് ബിന്‍ഷാദ് വെള്ളേങ്ങര നേതൃത്വം നല്‍കി. വിവിധ മികവുകള്‍ പുലര്‍ത്തിയ പി. റിഷ ഫാത്തിമ, വി. പി. ഫായിസ് മുഹമ്മദ്, കെ. റാസിന്‍ അബു, കെ. ആസ്ഹാസ്, പി. കെ. ആയിഷ ജാസില്‍, എം. സിദ്‌റത്തുല്‍ മുംതഹന എന്നിവര്‍ക്ക് ചടങ്ങില്‍ വെച്ച് ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഏപ്രില്‍ ഏഴിന് ശിഹാബ് എടക്കര ‘നന്മയുടെ സ്രോതസ്സുകളാവുക’, അബൂബക്കര്‍ സലഫി ‘വിജ്ഞാനം; വിശ്വാസിയുടെ കരുത്ത്’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തും.