പാലക്കാട് : ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ ക്കുന്നതിനു ഏപ്രില്‍ നാല് വരെ അപേക്ഷിക്കാം എന്ന തരത്തില്‍ വാട്ട്‌സ്ആപ്പില്‍ പ്രച രിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. മാര്‍ച്ച് 25 വരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസ രം ഉണ്ടായിരുന്നത്. ഈ കാലാവധി അവസാനിച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു.