മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്.മണ്ണാര്‍ക്കാട് സ്വദേശി മിഥുലാജ് (18)നാണ് പരിക്കേറ്റത്. യുവാവിനെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് കോടതിപ്പടിയിലാണ് സംഭവം. റോഡരികില്‍ നിര്‍ത്തിയ കാര്‍ യു ടേ ണ്‍ എടുക്കുന്നതിനിടെ പിന്നില്‍ വരികയായിരുന്ന ബൈക്കില്‍ തട്ടുകയായിരുന്നു. സുഹൃത്തിന്റെ ബൈക്കിന് പിന്നിലിരുന്ന മിഥുലാജ് റോഡില്‍ തെറിച്ചുവീണു. ഈ സമയം മറ്റുവാഹനങ്ങള്‍ വരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.