മണ്ണാര്‍ക്കാട് : പുതിയ കഴിവുകള്‍ സ്വന്തമാക്കിയും ആടിയും പാടിയും കഥകള്‍ പറ ഞ്ഞും ഈ വേനലവധിക്കാലവും അവിസ്മരണീയമാക്കാന്‍ കുട്ടികള്‍ക്കായി പ്രത്യേക പ ഠനപദ്ധതിയുമായി ഡാസില്‍ അക്കാദമി. അറിവും വിനോദവും ഒന്നിച്ച് ആസ്വദി ക്കാനായി രണ്ട് വയസുമുതല്‍ 15ന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കായി മൂന്ന് വ്യത്യസ്ത പാക്കേജുകളാണ് ഡാസില്‍ അക്കാദമി സജ്ജമാക്കിയിട്ടുള്ളത്. സംഗീതം, ഡാന്‍സ്, കഥ പറച്ചില്‍, ഗാര്‍ഡനിംഗ്, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ്, കളിപ്പാട്ട നിര്‍മാണം, ക്ലേ മോഡലിംഗ്, ജ്വല്ലറി ഡിസൈനിംഗ്, ഹാന്‍ഡ് എംബ്രോയ്ഡറി, സ്പോക്കണ്‍ ഇംഗ്ലീഷ്, ട്രഡീഷണല്‍ പെയിന്റിംഗ്, സര്‍ഫേസ് ഓര്‍മെന്റേഷന്‍, കംപ്യൂട്ടറൈസ്ഡ് ഡിസൈനിംഗ്, ടൈലറിംഗ് എന്നിവയിലെല്ലാമാണ് പഠനവും പരിശീലനവും ഒരുക്കുന്നത്. ഒരുദിവസം മൂന്ന് മണി ക്കൂര്‍ ആണ് ക്ലാസ് സ്മയം. അക്കാദമിയിലെ മോണ്ടിസോറി വിഭാഗം അധ്യാപകരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുക.

സ്ത്രീകള്‍ക്ക് സ്വയം പര്യാപ്തതയും സുരക്ഷിതവും ഉറപ്പുവരുത്തി ഉടന്‍ ജോലി ലഭിക്കാ വുന്ന പ്രൊഫഷണല്‍ കോഴ്സുകളിലേക്കും അഡ്മിഷന്‍ ആരംഭിച്ചതായി ഡാസില്‍ അക്കാ ദമി മാനേജിംഗ് ഡയറക്ടര്‍മാരായ സുമയ്യ ഗഫൂര്‍, ഉമൈബ ഷഹാനാസ് എന്നിവര്‍ അറി യിച്ചു. ഒരു വര്‍ഷത്തില്‍ പഠനം പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന മോണ്ടിസോറി ടിടിസി, പ്രീപ്രൈമറി ടിടിസി, ആര്‍ട് ആന്‍ഡ് ക്രാഫ്റ്റ് ടീച്ചര്‍ ട്രെയിനിംഗ്, ഡിപ്ലോമ ഇന്‍ ഫാഷന്‍ ഡിസൈനിംഗ്, രണ്ട് വര്‍ഷത്തെ കോഴ്സായ കംപ്യൂട്ടറൈസ്ഡ് ഫഷന്‍ ഡിസൈനിംഗ്, ആറ് മാസത്തെ കോഴ്സായ ഗാര്‍മെന്റ് മേക്കിംഗ് തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്. അബാക്കസ്, സ്പോക്കണ്‍ ഇംഗ്ലീഷ്, ആര്‍ട് ആന്‍ഡ് ക്രാഫ്റ്റ്, പെയിന്റിംഗ്സ്, ടൈലറിംഗ്, ഡ്രസ് ഡിസൈനിംഗ്, ഹാന്‍ഡ് എംബ്രോയിഡറി എന്നിവയി ല്‍ വെക്കേഷന്‍ കോഴ്സുകളും വനിതകള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ട് മണ്ണാര്‍ക്കാട് ആസ്ഥാനമാക്കി കഴിഞ്ഞ ഒമ്പത് വര്‍ഷ മായി പ്രവര്‍ത്തിച്ചു വരുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനമാണ് ഡാസില്‍ അക്കാദമി.എസ്.എസ്.എല്‍.സി, പ്ലസ്ടു കഴിഞ്ഞവര്‍ക്കായി ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സുകളും ഹ്രസ്വകാല അധ്യാപ ക പരിശീലന കോഴ്‌സുകളും അക്കാദമി നല്‍കി വരുന്നു.കമ്പ്യൂട്ടറൈസ്ഡ് ഫാഷന്‍ ഡിസൈനിംഗ്,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ ക്കുമായി കോ സ്റ്റിയൂം ഡിസൈനിംഗ് കോഴ്‌സ്,ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് ടീച്ചര്‍ ട്രെയി നിംഗ് കോഴ്‌സ്, പ്രീപ്രൈമറി ടിടിസി, മോണ്ടിസോറി ടിടിസി തുടങ്ങിയ കോഴ്‌സുക ളാണ് ഡാസില്‍ അക്കാദമിയിലുള്ളത്. നൂറ് ശതമാനം ജോലി സാധ്യതകളുള്ളതും കേന്ദ്ര കേരള സര്‍ക്കാരുടെ അംഗീകാരത്തോടെയുള്ള ഡിപ്ലോമ കോഴ്‌സുകളാണ് ഇവ. യുപി, ഹൈസ്‌കൂള്‍ ക്രാഫ്റ്റ് ടീച്ചര്‍,തയ്യല്‍ ടീച്ചര്‍ എന്നീ തസ്തികകളില്‍ പരിഗണിക്കുന്നതിന് പി.എസ്.സിയുടെ അംഗീകാരവുമുണ്ട്. വനിതകളുടെ മേല്‍ നോട്ടത്തില്‍ മികച്ച അധ്യാ പകരുടെ ചിട്ടയായ പരിശീലനമാണ് ഡാസില്‍ അക്കാദമി വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ത്. അഡ്മിഷന് വിളിക്കുക: 9809694303,9037431938.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!