മണ്ണാര്‍ക്കാട് : വന്യജീവി ആക്രമണമുണ്ടായ പാലക്കയം ചീനിക്കപ്പാറ പ്രദേശത്ത് കെ. ശാന്തകുമാരി എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ സന്ദര്‍ശനം നട ത്തി. ആക്രമണത്തിന് ഇരയായ വീട്ടമ്മയില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു. കാടിറ ങ്ങിയെത്തുന്ന വന്യജീവികള്‍ക്ക് തമ്പടിക്കാന്‍ പാകത്തില്‍ സ്വകാര്യസ്ഥലങ്ങളില്‍ വളര്‍ന്ന് നില്‍ക്കുന്ന അടിക്കാട് വെട്ടിവൃത്തിയാക്കാന്‍ തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത്, വനംവകുപ്പ്, നാട്ടുകാര്‍ എന്നിവര്‍ സംയുക്തമായി അടിക്കാട് വെട്ടിത്തെളിക്കല്‍ അടു ത്തദിവസം മുതല്‍ ആരംഭിക്കാനാണ് ധാരണയായത്. രാത്രിയില്‍ വനംവകുപ്പ് നിരീ ക്ഷണം ശക്തമാക്കും. പ്രദേശത്ത് തിരച്ചിലും നടത്തും. കാമറ നിരീക്ഷണവും തുടരും. കഴിഞ്ഞ ദിവസം പ്രദേശത്തെ വെള്ളച്ചാലിന് സമീപം സ്ഥാപിച്ച കാമറയിലെ ദൃശ്യങ്ങ ള്‍ ഇന്നലെ വനപാലകര്‍ പരിശോധിച്ചെങ്കിലും പുലിയുടെ സാന്നിദ്ധ്യം കണ്ടെത്താനാ യിട്ടില്ല. ഈ കാമറ മറ്റൊരു ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. പുലിയെ കണ്ടതായി പറയപ്പെടുന്ന സ്ഥലങ്ങളിലേക്കെല്ലാം കാമറ മാറ്റി നിരീക്ഷണം തുടരാനാണ് വനംവകുപ്പിന്റെ നീക്കം.
വനമേഖലയില്‍ നിന്നും കിലോമീറ്റര്‍ മാറിയാണ് ചീനിക്കപ്പാറ പ്രദേശമുള്ളത്. സമീപ കാലത്തൊന്നും ആളുകള്‍ക്ക് നേരെ വന്യജീവി ആക്രമണമുണ്ടായിട്ടില്ല. ഇതിനാല്‍ത ന്നെ പ്രദേശം ഭീതിയിലുമാണ്. തിങ്കളാഴ്ച രാത്രിയിലാണ് ചീനിക്കപ്പാറ ചെട്ടിപ്പറമ്പില്‍ ഷിജുവിന്റെ ഭാര്യ സാന്റിയെ വന്യജീവി ആക്രമിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശ ത്ത് പുലിശല്ല്യം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. അതേസമയം സാന്റിയെ ആക്രമിച്ചത് കാട്ടുപൂച്ചയാകാനാണ് സാധ്യതയെന്ന് വനംവകുപ്പ് പറയുന്നു. തിങ്കളാഴ്ച രാത്രിയില്‍ ചിറയ്ക്കല്‍പ്പടി അമ്പാഴക്കോട് ജനവാസമേഖലയില്‍ പുലിയെ കണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന്് ദ്രുതപ്രതികരണ സേനയെത്തി തിരച്ചില്‍ നടത്തുകയും കണ്ടെത്തിയ കാല്‍പ്പാടുകളില്‍ നിന്നും പ്രദേശത്തെത്തിയത് കാട്ടുപൂച്ച യാണെന്നും സ്ഥിരീകരിച്ചിരുന്നു.
മാസങ്ങളായി പാലക്കയം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയില്‍ വിവിധ സ്ഥലങ്ങളില്‍ പുലിയെത്തിയിരുന്നതായാണ് പറയപ്പെടുന്നത്. മൂന്നാഴ്ചമുമ്പ് കുണ്ടംപൊട്ടിയില്‍ നെടു മ്പുറത്ത് സണ്ണിയുടെ കൃഷിയിടത്തില്‍ വളര്‍ത്തുനായയുടെ അവശിഷ്ടം കണ്ടെത്തിയി രുന്നു. ഇവിടെയും വനപലാകരെത്തി പരിസരങ്ങളിലെല്ലാം തിരച്ചില്‍ നടത്തിയിട്ടും പുലിയുടെ കാല്‍പ്പാടുകളോ മറ്റോ കണ്ടെത്താനായിരുന്നില്ല. മൂന്ന് മാസം മുമ്പ് ഇരുമ്പ കച്ചോലയില്‍ ഒരു ആടിനെ വന്യജീവി ആക്രമിച്ചിരുന്നു. പള്ളിപ്പടിയിലും, കാഞ്ഞിര പ്പുഴ കല്ലാംകുഴി റോഡില്‍ അക്കിയാംപാടം ഭാഗത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഒരാഴ്ചക്കാലത്തോളം വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇവിടങ്ങളില്‍ കാമറ നിരീക്ഷണം നടത്തിയെങ്കിലും പുലിയെ കണ്ടെത്താനയില്ലെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണന്‍കുട്ടി, വാര്‍ഡ് അംഗം കൃഷ്ണന്‍കുട്ടി, മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫിസര്‍ എന്‍.സുബൈര്‍, പാലക്കയം ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫി സര്‍ കെ.മനോജ്, ഇടവക വികാരി ഫാ.ടോണി കോഴിപ്പാടന്‍ എന്നിവരും പൊതുപ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു.