മണ്ണാര്‍ക്കാട്: കാട്ടുപന്നിയിടിച്ച് ബൈക്കുകള്‍ മറിഞ്ഞ് രണ്ടിടങ്ങളിലായി മൂന്നുപേര്‍ക്ക് പരിക്കേറ്റു. എടത്തനാട്ടുകരയില്‍ രണ്ടുപേര്‍ക്കും കുളപ്പാടംചീരക്കുഴിയില്‍ ഒരാള്‍ക്കു മാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. എടത്തനാട്ടുകര തോരക്കാട്ടില്‍ ചെറിയേക്കന്‍ മകന്‍ നിഖിലേഷ് (19), സുഹൃത്ത് അശ്വിന്‍ (19), എന്നിവരാണ് പരിക്കേറ്റ രണ്ടുപേര്‍. പൊന്‍പാറ റോഡില്‍ രാത്രി പത്തിനാണ് സംഭവം. അശ്വിനെ വീട്ടില്‍ കൊ ണ്ടുവിടാനായി പോവുന്നവഴി കാട്ടുപന്നികള്‍ റോഡിന് കുറുകെ ഓടുകയായിരുന്നു. പന്നിയെ ഇടിക്കാതിരിക്കാന്‍ ഇവര്‍ ബൈക്ക് നിര്‍ത്തിയെങ്കിലും കൂട്ടത്തിലൊന്ന് ബൈക്കിനെ ഇടിച്ചിടുകയായിരുന്നു. ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. വീണു കിടന്ന നിഖിലേഷിന്റെ ശരീരത്തിലൂടെ ചവിട്ടിയാണ് പന്നി ഓടിമറഞ്ഞത്. വീഴ്ചയില്‍ ഇരുവര്‍ക്കും പരിക്കേറ്റിരുന്നു. പരിക്കുകള്‍ സാരമുള്ളതല്ല. വട്ടമ്പലത്തെ സ്വകാര്യ ആ ശുപത്രിയില്‍ ചികിത്സതേടിയ ഇരുവരും രാവിലെ ആശുപത്രിവിട്ടു.രാത്രി 11ന് കുളപ്പാ ടം ചീരക്കുഴി റോഡില്‍വച്ച് കാട്ടുപന്നി ബൈക്കിലിടിച്ചാണ് പ്രദേശവാസിയായ ബഷീ ര്‍ (45) ന് പരിക്കേറ്റത്. ഇയാളും വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. പരിക്ക് സാരമുള്ളതല്ല.