മണ്ണാര്‍ക്കാട് : അറ്റകുറ്റപ്പണികള്‍ക്കായി ഒരാഴ്ച അടച്ചിട്ട മണ്ണാര്‍ക്കാട് നഗരസഭാ ബസ് സ്റ്റാന്‍ഡിലെ പൊതുശൗചാലയ കെട്ടിടം ‘ വഴിയിടം ‘ തുറന്നു. കെട്ടിടത്തിലെ മാലി ന്യടാങ്കിലെ മലിനജലം കഴിഞ്ഞദിവസം രാത്രി നീക്കം ചെയ്തതോടെയാണ് ശൗചാ ലയത്തിന്റെ പ്രവര്‍ത്തനം ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചത്. ഇതോടെ യാത്രക്കാ ര്‍ക്കും ആശ്വാസമായി. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ദിനംപ്രതി ബസ് സ്റ്റാന്‍ഡി ലെത്തുന്ന നൂറുക്കണക്കിന് യാത്രക്കാര്‍ വഴിയിടം അടച്ചിട്ടതിനാല്‍ പ്രയാസത്തിലായി രുന്നു. സമീപത്തെ ഹോട്ടലുകളിലുംമറ്റു സ്വകാര്യ സ്ഥാപനങ്ങളിലെ ശൗചാലയമുറി കളേയുമാണ് ഇവര്‍ ആശ്രയിച്ചിരുന്നത്. ടാങ്കിലെ മാലിന്യം സംസ്‌ക്കരിക്കാന്‍ ഇടമി ല്ലാത്തതായിരുന്നു നഗരസഭയ്ക്കു മുന്നിലെ പ്രതിസന്ധി. ഇതിനിടെ ന്യൂ ആശുപത്രി യില്‍ നൂതന മലിനജല സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ആശുപത്രി അധികൃതരുടെ സഹകരണം ആവശ്യപ്പെടുകയായിരുന്നു. ആശു പത്രി അധികൃതരുടെ അനുവാദത്തോടെ ടാങ്കിലെ മലിനജലം ഞായറാഴ്ച രാത്രിയോടെ പ്ലാന്റിലേക്ക് മാറ്റി.