മണ്ണാര്‍ക്കാട് : സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ മലയാള ഭാഷ പഠന കോഴ്സായ പച്ചമലയാളത്തിന്റെ പുതിയ ബാച്ച് രജിസ്ട്രേഷന് മാര്‍ച്ച് 31 വരെ ഓണ്‍ ലൈനായി അപേക്ഷിക്കാം. മലയാള ഭാഷ അനായാസം പ്രയോഗിക്കാന്‍ അവസര മൊരുക്കുന്നതിനും മലയാളം പഠിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് മലയാളം പഠിക്കാനും പ്രയോഗിക്കാനുമുളള ക്ഷമതയുണ്ടാക്കാനും മലയാള ഭാഷാ പഠനത്തിലൂടെ വൈ ജ്ഞാനികസമ്പത്ത് വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയും നടത്തുന്ന ആറു മാസത്തെ കോഴ്സാണ് പച്ചമലയാളം. 17 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. രജിസ്ട്രേഷ ന്‍-500, കോഴ്സ്-3500 ഉള്‍പ്പടെ ആകെ 4000 രൂപയാണ് ഫീസ്. പച്ചമലയാളം കോഴ്സുകളുടെ രജിസ്ട്രേഷന്‍ ഫീസ്, കോഴ്സ് ഫീസ് എന്നിവ സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടറുടെ തിരുവനന്തപുരം എസ്.ബി.ഐ. ശാസ്തമംഗലം ബ്രാഞ്ചിലുളള 38444973213 (IFSC CODE: SBIN0070023) എന്ന അക്കൗണ്ടിലാണ് അടക്കേണ്ടത്. www.literacymissionkerala.org ല്‍ ഓണ്‍ ലൈനായി അപേക്ഷിക്കാം. അപേക്ഷിച്ചതിന്റെ ഹാര്‍ഡ് കോപ്പി, രേഖകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ പാലക്കാട് ജില്ലാ പഞ്ചായത്തിലുളള ജില്ലാ സാ ക്ഷരതാമിഷന്‍ ഓഫീസില്‍ മാര്‍ച്ച് 31 നകം ലഭ്യമാക്കണമെന്ന് ജില്ലാ സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റിയന്‍ അറിയിച്ചു. ഫോണ്‍: 0491 2505179.