മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോലയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവി ന് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുകൂടിയായ യുവാവിനെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. വെറ്റിലച്ചോല കോളനിയിലെ സനീഷ് (34) ആണ് അറസ്റ്റിലാ യത്. കോളനിയിലെ തങ്കമണിയുടെ മകന്‍ കണ്ണനാണ് (30) വെട്ടേറ്റത്. ഞായറാഴ്ച രാത്രി യിലാണ് സംഭവം. സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത് : പ്രതി മദ്യപിച്ച് പ്രശ്‌നമു ണ്ടാക്കിയതിനെ തുടര്‍ന്ന് അമ്മയും സഹോദരിയും വീട്ടില്‍ നിന്നും ഇറങ്ങി പോയി. സമീപത്തെ ബന്ധുവിന്റെ വീട്ടിലേക്കാണ് ഇവരെത്തിയത്. ഇവിടെയെത്തിയ പ്രതി യോട് വീട്ടുമുറ്റത്ത് നിന്നും ഇറങ്ങിപോകാന്‍ പറഞ്ഞപ്പോള്‍ അരയില്‍ സൂക്ഷിച്ചിരുന്ന വെട്ടുകത്തിയെടുത്ത് കണ്ണനെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. വയറിലും പുറത്തും ഗുരുതരമായി പരിക്കേറ്റ കണ്ണനെ കോളനിയിലുണ്ടായിരു ന്നവര്‍ ചേര്‍ന്ന് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നും വിദഗ്ദ്ധ ചികിത്സക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കല്‍ കോളേ ജിലേക്കും മാറ്റുകയായിരുന്നു. ഇയാള്‍ അപകടനില തരണം ചെയ്തതായാണ് വിവരം. ഇയാളുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്നാണ് മണ്ണാര്‍ക്കാട് ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍. ബൈജുവിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ഋഷിപ്രസാദ്, സുലൈമാന്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ശ്യാംകുമാര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ റഷീദ്, സിവില്‍ പൊലിസ് ഓഫിസര്‍ ജയപ്രകാശ് എന്നിവരടങ്ങുന്ന സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.