പാലക്കാട് : പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പരീക്ഷാകേന്ദ്രങ്ങളില്‍ 2023 ഒക്ടോബ റില്‍ നടത്തിയ കെ-ടെറ്റ് പരീക്ഷയില്‍ വിജയികളായവരുടെ അസല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന മാര്‍ച്ച് 22, 23 തീയതികളില്‍ നടക്കും. കാറ്റഗറി ഒന്ന്, രണ്ട് എന്നിവയുടെ മാര്‍ച്ച് 22 നും കാറ്റഗറി മൂന്ന്, നാല് എന്നിവയുടെ മാര്‍ച്ച് 23 നും രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും. പരീക്ഷാര്‍ ത്ഥികള്‍ ഹാള്‍ടിക്കറ്റ്, പരീക്ഷാഫലം, എസ്.എസ്.എല്‍.സി മുതലുളള എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകര്‍പ്പുകളും സഹിതം പരിശോധനയ്ക്ക് എത്തണമെന്ന് പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
