പാലക്കാട് : വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെയുള്ള മുന്‍കരുതലു കളുമായി ആരോഗ്യജാഗ്രത 2020 പാലക്കാട് ബ്ലോക്ക് തല ഉദ്ഘാടനം കോങ്ങാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി ബിന്ദു നിര്‍വഹിച്ചു. അപ്രതീക്ഷി തമായി പെയ്യുന്ന വേനല്‍മഴയെ മുന്‍കൂട്ടി കണ്ട് ഡ്രൈഡേ പോലു ള്ള മുന്നൊരുക്കങ്ങള്‍ നടത്തി പകര്‍ച്ചവ്യാധികളെ ഫലപ്രദമായി നേരിടണമെന്നും കഴിഞ്ഞ വേനല്‍ കാലത്തെ പ്രധാന ഭീഷണി യായിരുന്ന ചിക്കന്‍പോക്സ്,  ഡെങ്കിപ്പനി എന്നിവയെ ഇത്തരത്തി ലുള്ള ഇടപെടലിലൂടെയാണ് നിയന്ത്രണവിധേയമാക്കാന്‍ കഴി ഞ്ഞതെന്നും അവര്‍ പറഞ്ഞു. കോങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് പി. ലത അധ്യക്ഷയായി.

ആര്‍ദ്രം മിഷന്റെ ഭാഗമായി ആരോഗ്യവകുപ്പ് വിവിധ വകുപ്പു കളുമായി ഏകോപിച്ച് പകര്‍ച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്ര ണത്തിനുമായി  ആവിഷ്‌കരിച്ച പദ്ധതിയാണ് ആരോഗ്യജാഗ്രത. കാലാവസ്ഥ മാറുന്നതിനനുസരിച്ച് വരുന്ന രോഗങ്ങള്‍ നേരിടാനുള്ള പദ്ധതികളാണ് ആരോഗ്യജാഗ്രതയില്‍ ആവിഷ്‌കരിക്കുന്നത്. പദ്ധ തിയുടെ ഭാഗമായി ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കും. ചിക്കന്‍പോക്സ്,  നേത്രരോഗങ്ങള്‍, നിര്‍ജ ലീകരണം, മഞ്ഞപിത്തം തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കു ന്നതിനും നിയന്ത്രിക്കുന്നതിനും ആവശ്യമായ നടപടികളാണ് ആരോഗ്യജാഗ്രതയിലൂടെ കൈക്കൊള്ളുന്നത്. ബ്ലോക്ക്തല ഉദ്ഘാ ടനത്തിനുശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗ്രാമപഞ്ചായത്ത് തലത്തിലും വാര്‍ഡു തലത്തിലും ആരോഗ്യജാഗ്രത ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും.

കോങ്ങാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നടന്ന പരിപാടി യില്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുഭദ്ര,  കോങ്ങാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു,  ഗ്രാമപഞ്ചായത്തംഗം മഞ്ജു,  കോങ്ങാട് സാമൂഹികാരോഗ്യകേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കെ. ഹരിപ്രകാശ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!