അലനല്ലൂര്‍ : സ്വതന്ത്രരചനയില്‍ വിദ്യാര്‍ഥികളുടെ കഴിവുവളര്‍ത്തുകയെന്ന ലക്ഷ്യ ത്തോടെ അലനല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂളില്‍ ആരംഭിച്ച എഴുത്തുത്സവം ശ്രദ്ധേയ മാകുന്നു.അക്ഷരങ്ങളും വാക്കുകളും പഠിക്കുന്ന ഒന്നാം ക്ലാസുകാര്‍ ചിത്രം നോക്കി കഥയെഴുതി വിസ്മയിപ്പിക്കുകയാണ്. കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിന് ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നല്‍കിയ ചിത്രത്തിന് അനുയോജ്യമായ ശീര്‍ഷകവും കഥയും കുട്ടി തന്നെ എഴുതുന്ന തരത്തിലുള്ളതാണ് പദ്ധതി. ഒരു ചിത്രം നല്‍കി അര മണിക്കൂറിനകം ആരുടേയും സഹായമില്ലാതെ ക്ലാസില്‍ വച്ച് തന്നെ കഥയെഴുതിയാണ് കുട്ടികള്‍ അധ്യാപകരെ ഏല്‍പ്പിക്കുന്നത്. ഇവ പ്രിന്റ് ചെയ്ത് പുസ്തക രൂപത്തിലേക്ക് മാറ്റി പ്രദര്‍ശിപ്പിക്കുന്നു. ഒരാഴ്ച നീണ്ട് നില്‍ക്കുന്ന് പദ്ധതിയെ കുട്ടികളും ആവേശത്തോടെ ഏറ്റെടുത്തുകഴിഞ്ഞു. ഓരോരുത്തരും മികച്ച രീതിയാലാണ് കഥക ളും കഥകള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള പേരുകളും നല്‍കുന്നത് എന്നതും ശ്രദ്ധേയമാണ്. ഈ വര്‍ഷം ഒന്നാം ക്ലാസില്‍ ആരംഭിച്ച സംയുക്ത ഡയറികുറിപ്പിന്റെ തുടര്‍ച്ചയായി നടത്തിയ എഴുത്തുത്സവം കുട്ടികള്‍ ഏറ്റെടുത്തതോടെ എല്ലാക്ലാസുകളി ലേക്കും നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് അധ്യാപകര്‍.