മണ്ണാര്‍ക്കാട്: മാര്‍ച്ച് 19 വരെ പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന അഖിലേന്ത്യ യൂണിവേഴ്‌സിറ്റി കരാട്ടെ ചാംപ്യന്‍ഷിപ്പില്‍ ടീം ഇനത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും സ്വര്‍ണമെഡല്‍ നേടി മണ്ണാര്‍ക്കാട് ചാംപ്യന്‍സ് സ്‌കൂളിലെ താര ങ്ങള്‍. പി.പി.ഫര്‍ഷാന, ഗായത്രി, ഐശ്വര്യ എന്നിവരാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് വേണ്ടി മികച്ച നേട്ടം സ്വന്തമാക്കിയത്. ഫര്‍ഷാന വ്യക്തിഗത ഇനത്തിലും സ്വര്‍ണമെഡ ല്‍ നേടി. ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന് ലഭിക്കുന്ന ആദ്യവ്യക്തിഗത മെഡലാണിത്. ചാംപ്യന്‍സ് കരാട്ടെ സ്‌കൂള്‍ ഡയറക്ടര്‍ സെന്‍സി അസീസ് പൂക്കാടന്‍, സെന്‍സി സി.കെ. സുബൈര്‍, സെന്‍സി ആരിഫ പടുവില്‍ എന്നിവരാണ് ടീമിന്റെ പരിശീലകര്‍. എം.ഇ. എസ്. കോളജ് കായിക അധ്യാപകന്‍ ഡോ.കെ.ടി. സലീജാണ് ടീം മാനേജര്‍.
