കല്ലടിക്കോട് : ടി ബി. എ യു പി സ്കൂളിന് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക്. ചുങ്കം പുലക്കുന്നത് പ്രദീപിൻറെ മകൾ നിരഞ്ജന (17) ക്കാണ് പരിക്കേറ്റത്. ഇവരെ മണ്ണാർക്കാട് വട്ടമ്പലത്തെ മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച വൈകീട്ട് 3.30 നാണ് സംഭവം. ചുങ്കത്തെ വീട്ടിൽ നിന്നും കല്ലടിക്കോട് സ്വകാര്യ സ്ഥാപനത്തിൽ പി.എസ്.സി പരിശീലനത്തിനായി പോകുക യായിരുന്നു. മണ്ണാർക്കാട് നിന്നും പാലക്കാട് പോകുകയായിരുന്ന കാറാണ് ഇടിച്ചത്.