മണ്ണാര്‍ക്കാട് : എഴുത്തച്ഛന്‍, എഴുത്തശ്ശന്‍, കടുപ്പട്ടന്‍ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. സംസ്ഥാന ഒ.ബി.സി. പട്ടികയിലെ 26-ാം നമ്പര്‍ ഇനമായ കടുപ്പട്ടന്‍ എന്നത് നീക്കം ചെയ്ത് ഇനം നമ്പര്‍ 18 ആയിട്ടുള്ള എഴുത്ത ച്ഛന്‍ എന്നതിന് പകരം ‘എഴുത്തച്ഛന്‍, എഴുത്തശ്ശന്‍, കടുപ്പട്ടന്‍’ എന്ന് മാറ്റം വരുത്താനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സംസ്ഥാന പിന്നോക്ക വിഭാഗ കമ്മിഷന്റെ ശിപാര്‍ ശ പ്രകാരമാണ് നടപടി. എഴുത്തച്ഛന്‍, കടുപ്പട്ടന്‍ എന്നിവര്‍ ഒ.ബി.സി. വിഭാഗത്തില്‍ ഉള്‍ പ്പെട്ടതിനാല്‍ സംവരണം, സ്‌കോളര്‍ഷിപ്പുകള്‍, മറ്റു വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ എന്നിവ ഇവര്‍ക്ക് ലഭിക്കുന്നുണ്ടെങ്കിലും കേവലം ഒരു അക്ഷരത്തെറ്റ് ചൂണ്ടിക്കാണിച്ച് എഴുത്തശ്ശന്‍ എന്ന് സര്‍ക്കാര്‍ രേഖകളില്‍ രേഖപ്പെടുത്തിയവര്‍ക്ക് ഈ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്നും എഴുത്തച്ഛന്‍ സമുദായത്തിന് അര്‍ഹമായ മുഴുവന്‍ അവ കാശങ്ങളും എഴുത്തശ്ശന്‍ വിഭാഗത്തിനും ലഭ്യമാക്കണമെന്നുമുള്ള ഹര്‍ജി പരിഗണിച്ചാ ണ് കിര്‍ത്താഡ്‌സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിന്നോക്ക വിഭാഗ കമ്മിഷന്‍ സര്‍ക്കാറിന് ശിപാര്‍ശ നല്‍കിയത്. ഇതോടു കൂടി കടുപ്പട്ടന്‍, എഴുത്തച്ഛന്‍ എന്നീ വി ഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ എഴുത്തശ്ശന്‍ എന്ന് സര്‍ക്കാര്‍ രേഖകളില്‍ രേഖപ്പെടു ത്തിയവര്‍ക്ക് കൂടി ലഭിക്കുമെന്നും മന്ത്രി കെ. രാധാകൃഷ്ണന്‍ അറിയിച്ചു.