പാലക്കാട് : ലഹരിക്കേസില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത പ്രതി ലോക്കപ്പി ല്‍ തൂങ്ങിമരിച്ച നിലയില്‍. ഇടുക്കി സ്വേദശി ഷോജോ ജോണ്‍ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴു മണിയോടെ പാലക്കാട് എക്‌സൈസ് റേഞ്ച് ഓഫിസിലാണ് ഷോജോയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെയാണ് രണ്ട് കിലോ ഹാഷിഷുമായി ഇയാളെ വാടകവീട്ടില്‍ നിന്നും പിടികൂടിയത്. ഷോജോയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറയിലേക്ക് മാറ്റും. സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലിസ് അറിയിച്ചു.
news copied from malayala manorama
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഗ്രൂപ്പില്‍ ചേരൂ… മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളിലെ വാര്‍ത്തകള്‍ അറിയാം
https://chat.whatsapp.com/IE7dTmu8SjbBqG7eGtUUgb