മണ്ണാര്‍ക്കാട് : കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മണ്ണാര്‍ക്കാട് നിയോജക മണ്ഡലം മുസ് ലിം യൂത്ത് ലീഗ് ഫ്രീഡം മാര്‍ച്ച് നടത്തി. മാര്‍ച്ച് മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി ടി.എ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഷമീര്‍ പഴേരി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റ് റഷീദ് ആലായന്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍, മണ്ഡലം മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി ഹുസൈന്‍ കോളശ്ശേരി, എം.എസ്. എഫ് ജില്ലാ പ്രസിഡന്റ് കെ.യു ഹംസ സംസാരിച്ചു. മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍ സ്വാഗതവും ട്രഷറര്‍ ഷറഫുദ്ദീന്‍ ചങ്ങലീരി നന്ദിയും പറഞ്ഞു. കുന്തിപ്പുഴയില്‍ നിന്നും തുടങ്ങിയ മാര്‍ച്ചിന് സംസ്ഥാന മുസ് ലിം യൂത്ത് ലീഗ് സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ നേതൃത്വം നല്‍കി.
