തച്ചനാട്ടുകര: പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് മുസ്ലിം സര്‍വീസ് സൊസൈറ്റി തച്ചനാട്ടുകര യൂണിറ്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സിഎഎ നടപ്പാക്കാനുള്ള വിജ്ഞാപനം ഇന്ത്യന്‍ ഭരണഘടനക്കും നാനാത്വത്തില്‍ ഏകത്വമെന്ന ആശയത്തിനും വിരുദ്ധമാണ്. മതാടി സ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്നത് മാനവികതയോടും രാജ്യത്തിന്റെ പാരമ്പ ര്യത്തോടും ജനങ്ങളോടുമുള്ള തുറന്ന വെല്ലുവിളിയാണെന്നും യോഗം അഭിപ്രായപ്പെട്ടു. നാട്ടുകല്‍ എം.എസ്.എസ് കാരുണ്യ അഗതി മന്ദിരത്തില്‍ ചേര്‍ന്ന യോഗം എം.എസ്. എസ് ജില്ലാ പ്രസിഡന്റ് പി.ഹസ്സന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹമീദ് കൊമ്പത്ത് അധ്യക്ഷനായി. എന്‍.സൈതലവി, പ്രൊഫ.എം.മുഹമ്മദലി, കെ.ടി.അബ്ദുല്‍ ജലീല്‍, പി.മുജീബ് റഹ്മാന്‍, വി.ഖാലിദ് ഹാജി സംസാരിച്ചു. ഭാരവാഹികളായി പ്രൊഫ. എം. മുഹമ്മദലി(പ്രസിഡണ്ട്),വി.ഖാലിദ് ഹാജി,കെ. കമ്മു(വൈസ് പ്രസിഡണ്ടുമാര്‍), എന്‍.സൈതലവി(സെക്രട്ടറി),കെ.ടി.അബ്ദുല്‍ ജലീല്‍,സലീം നാലകത്ത്(ജോയിന്റ് സെക്രട്ടറിമാര്‍),പി.മുജീബ് റഹ്മാന്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.