മണ്ണാര്‍ക്കാട് : പാലക്കാട് – കോഴിക്കോട് ദേശീയപാത വഴി കടന്നുപോകുന്ന യാത്രക്കാര്‍ ക്ക് നോമ്പുതുറക്കാന്‍ നൊട്ടമലയില്‍ എസ്.കെ.എസ്.എസ്.എഫ്. തെങ്കരമേഖല വിഖായ ഇഫ്താര്‍ ടെന്റ് ഒരുക്കി. ജില്ലയുടെ ഇരുപതോളം മേഖലയില്‍ റമദാന്‍ അവസാനം വരെ വഴിയാത്രക്കാര്‍ക്ക് നോമ്പുതുറക്കാന്‍ സൗകര്യമുണ്ടാകും.ഇഫ്താര്‍ ടെന്റിന്റെ ജില്ലാതല ഉദ്ഘാടനം നൊട്ടമലയില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് ഹുസൈന്‍ തങ്ങള്‍ കൊടക്കാട് നിര്‍വ്വഹിച്ചു. ജില്ലാ വിഖായ ചെയര്‍മാന്‍ സലീം വല്ലപ്പുഴ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അന്‍വര്‍ സാദിഖ് ഫൈസി, സാദിഖ് ആനമൂളി, സിറാജ് മുണ്ടക്ക ണ്ണി, റസാഖ് കാരക്കാട്, ജലീല്‍ മുസ്‌ലിയാര്‍, ഷബീര്‍ മുണ്ടക്കണ്ണി, സുഹൈല്‍ കോല്‍പ്പാ ടം, ജില്ലാ കണ്‍വീനര്‍ ഫാറൂഖ്, ഷാഫി ഫൈസി കോല്‍പ്പാടം തുടങ്ങിയവര്‍ സംസാരി ച്ചു.