മണ്ണാര്‍ക്കാട് : അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി മാനേജിംഗ് ഡയറക്ടര്‍ അജിത്ത് പാലാട്ടിന് മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചു. ചുരുങ്ങിയ കാലം കൊണ്ട് ഗ്രാമീണമേഖലയിലെ സാമ്പത്തികരംഗത്ത് വ്യക്തമാ യസാന്നിദ്ധ്യമാവുകയും സമൂഹത്തിന്റെ വിവിധ മേഖലകളിലെ ഉന്നമനത്തിനും പുരോഗതിക്കും വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയതിനുമാണ് പുരസ്‌കാരം. മഹാത്മാഗാന്ധിയുടെ എഴുപത്തിയാറാമത് ചരമവാര്‍ഷികാചരണത്തിന്റ സമാപനവും ഉപ്പുസത്യാഗ്രഹത്തിന്റെ 96-ാമത് വാര്‍ഷികത്തോടനുബന്ധിച്ചുമാണ് മഹാത്മാ ഗാന്ധി പീസ് ഫൗണ്ടേഷന്‍ സംസ്ഥാന സമിതി നടത്തിയ പരിപാടിയില്‍ മന്ത്രി ജെ.ചിഞ്ചുറാണി അവാര്‍ഡ് സമ്മാനിച്ചു. കൊല്ലം പൊലിസ് ഹാളില്‍ നടന്ന പരിപാടിയില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എസ്.പ്രദീപ്കുമാര്‍ അധ്യക്ഷനായി. മുന്‍ മന്ത്രി മുല്ലക്കര രത്‌നാകരന്‍, ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.മുബാറക്ക് പാഷ, അലക്‌സാണ്ടര്‍ ജേക്കബ്, ബിഷപ്പ് ഡോ.പോള്‍ ആന്റണി മുല്ലശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.