കല്ലടിക്കോട് : കരിമ്പ ഗ്രാമവാസികളുടെ സാമ്പത്തികപ്രതിസന്ധികളില്‍ താങ്ങായി മാറുന്ന കരിമ്പ ഗ്രാമധനശ്രീയെ തേടിയെത്തിയ കലാകൗമുദി പുരസ്‌കാരത്തിന്റെ സന്തോഷം പങ്കിട്ട് മാനേജ്‌മെന്റും ജീവനക്കാരുടെയും സംഗമം. വിവിധ മേഖലകളില്‍ നേട്ടം കരസ്ഥമാക്കിയവര്‍ക്കായി ഒരുക്കിയ അനുമോദനസദസ്സും ശ്രദ്ധേയമായി. കലാ കൗമുദി ബിസിനസ് യൂത്ത് ഐക്കണ്‍ അവാര്‍ഡ് നേടിയ കരിമ്പഗ്രാമധനശ്രീ മാനേജിം ഗ് ഡയറക്ടര്‍ എം.പ്രമോദ്, ഭിന്നശേഷി ശാക്തീകരണത്തില്‍ കലാകൗമുദി എക്‌സലന്‍സ് അവാര്‍ഡ് നേടിയ അച്ചുതന്‍ പനച്ചിക്കുത്ത്, സംസ്‌കൃത സാഹിത്യത്തില്‍ അവാര്‍ഡ് നേടിയ മുണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ഡോ.ശബരീഷ് തുടങ്ങിയവ രെ കരിമ്പ ഗ്രാമധനശ്രീയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.
മഹാമാരി നാടിനെ അടച്ചുപൂട്ടി വീട്ടിലിരുത്തിയ 2020ലാണ് കരിമ്പ കേന്ദ്രീകരിച്ച് ഗ്രാമ ധനശ്രീയെന്ന പേരില്‍ എട്ടു യുവാക്കള്‍ ചേര്‍ന്ന് ധനകാര്യസ്ഥാപനം ആരംഭിച്ചത്. സമസ്ത മേഖലയും സ്തംഭിച്ച് നാട് പ്രയാസത്തിലാണ്ട സമയത്ത് സഹായഹസ്തം നല്‍കാനായി തുട ങ്ങിയ ഗ്രാമധനശ്രീയെന്ന സംരംഭം ഇന്ന് കരിമ്പയുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറ വേറ്റാനുള്ള ആശ്രയമായി മാറി കഴിഞ്ഞു. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസവും ഒപ്പം ഇടപാ ടുകളിലെ മികവുമെല്ലാമാണ് ഗ്രാമധനശ്രീയെ ഉയരങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ത്. വീട്ടുപടിക്കലില്‍ വായ്പയെത്തിച്ച് നല്‍കിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. സ്ത്രീശാ ക്തീകരണത്തില്‍ വലിയ പങ്കുവഹിക്കുന്ന ഗ്രാമധനശ്രീയുടെ പ്രവര്‍ത്തനമികവിനാണ് അംഗീകാരം ലഭിച്ചത്.
ഏഴ് പേരടങ്ങുന്ന ഭരണസമിതിയാണ് കരിമ്പ ഗ്രാമധനശ്രീയെ നയിക്കുന്നത്. ഭരണ സമി തിയുടെയും ജീവനക്കാരുടെയും കൂട്ടായമ പരിശ്രമമാണ് വിജയത്തിന് നിദാനമെന്നും കാഞ്ഞിരത്തും പുലാപ്പറ്റയിലും പുതിയ ബ്രാഞ്ചുകള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെ ന്നും ചെയര്‍മാന്‍ യു.എസ്.സുജിത്ത്, മാനേജിംഗ് ഡയറക്ടര്‍ എം.പ്രമോദ് എന്നിവര്‍ അറി യിച്ചു. നിലവില്‍ കരിമ്പയിലെ പ്രധാന ഓഫിസിന് പുറമെ തച്ചമ്പാറയിലാണ് ബ്രാഞ്ചു ള്ളത്. ജില്ലയുടെ വിവിധ മേഖലകളില്‍ വൈകാതെ തന്നെ പുതിയ ബ്രാഞ്ചുകള്‍ ആരം ഭിക്കാനുള്ള പ്രയത്‌നത്തിലാണ് ഭരണസമിതി. ഗ്രാമധനശ്രീ കോണ്‍ ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അനുമോദനസദസ്സ് അധ്യാപകനും എഴുത്തുകാരനുമായ വിനോദ് ചെത്തല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര സംവിധായകന്‍ വിജീഷ് മണി മുഖ്യാതിഥി യായിരുന്നു. ഗ്രാമധനശ്രീ ചെയര്‍മാന്‍ യു.എസ്.സുജിത്ത് അധ്യക്ഷനായി. ഡയറക്ടര്‍ കെ.ജെ.കെ.ഉണ്ണി, മാനേജര്‍ ഐ.ദിവ്യ, വി.കെ.വിനീഷ്, സി.ബീന, എ.എസ്.സുരഭി, അധ്യാത്മിക പ്രഭാഷക ന്‍ ഗോപാലകൃഷ്ണന്‍ പനച്ചിക്കുത്ത്, സത്യപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
