മണ്ണാര്‍ക്കാട്: മുടങ്ങിക്കിടക്കുന്ന ശമ്പളം ലഭ്യമാക്കാനാവശ്യമായ നടപടികള്‍ സ്വീക രിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാരും നഴ്സുമാരുമുള്‍പ്പെടെയുള്ള ജീവനക്കാര്‍ താലൂക്ക് ആശുപത്രിയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു.ദേശീയ ആരോഗ്യ ദൗത്യം (എന്‍. എച്ച്.എം.) എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു.) മണ്ണാര്‍ക്കാട് യൂണിറ്റിന്റെ നേതൃ ത്വത്തിലാണ് പ്രതിഷേധപരിപാടി നടന്നത്. കേന്ദ്രവിഹിതം ലഭിക്കാത്തതിനാല്‍ രണ്ടുമാസമായി ശമ്പളം മുടങ്ങിയിരിക്കുകയാണെന്ന് ഇവര്‍ പറയുന്നു. എന്‍.എച്ച്.എമ്മി ന്റെ കീഴില്‍ താലൂക്ക് ആശുപത്രിയില്‍ നാല് ഡോക്ടര്‍മാര്‍, 13 സ്റ്റാഫ് നഴ്സ്, രണ്ട് ഡാറ്റാ എന്‍ട്രി, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, പി.ആര്‍.ഒ, പാലിയേറ്റീവ് നഴ്സ്, ഓഡിയോളജിസ്റ്റ്, ന്യൂട്രീഷ്യന്‍ കൗണ്‍സിലര്‍, ലാബ് ടെക്നീഷ്യന്‍ എന്നീ വിഭാഗങ്ങളില്‍ ഓരോന്നുവീതം ജീവനക്കാരാണുള്ളത്.സമരത്തിന് ഡോക്ടര്‍മാരായ ദിവ്യ, ബുസ്താന, സ്റ്റാഫ് നഴ്സ് ഷാഹി ദ്മോന്‍, പി.ആര്‍.ഒ. ടിന്‍സ് തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.