കല്ലടിക്കോട് : കരിമ്പ ഗ്രാമധനശ്രീയുടെ നേതൃത്വത്തില്‍ അനുമോദന സദസ്സ് നടക്കും. കലാകൗമുദി ബിസിനസ്സ് യൂത്ത് ഐക്കണ്‍ അവാര്‍ഡ് നേടിയ എം.പ്രമോദ്, സംസ്‌കൃത സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ മുണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപക ന്‍ ഡോ.ശബരീഷ്, ഭിന്നശേഷിവിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ എട ത്തനാട്ടുകര സ്‌കൂള്‍ അധ്യാപകന്‍ അച്ചുതന്‍ പനച്ചിക്കുത്ത് എന്നിവരെയാണ് ആദരി ക്കുന്നത്. കരിമ്പ ഗ്രാമ ധനശ്രീ കോണ്‍ഫ്രന്‍സ് ഹാളില്‍ നാളെ വൈകിട്ട് 5ന് നടക്കുന്ന പരിപാടിയില്‍ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും.