കോട്ടോപ്പാടം : തിരുവിഴാംകുന്ന് ജി.എല്‍.പി സ്‌കൂളിലെ 3,4 ക്ലാസുകളിലെ പെണ്‍കുട്ടി കള്‍ക്കായി നടത്തിയ കരാട്ടെ പരിശീലനം സമാപിച്ചു. സമഗ്രശിക്ഷാകേരള മണ്ണാര്‍ ക്കാട് ബി.ആര്‍സിയുടെ കീഴില്‍ ജെന്‍ഡര്‍ ഇക്വിറ്റി പദ്ധതിയിലാണ് 12 ദിവസത്തെ പരിശീലനം നല്‍കിയത്. കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് അംഗം ഫസീല സുഹൈല്‍ ഉദ്ഘാടനം ചെയ്തു. സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പ്രധാന അധ്യാപകന്‍ എം. നാരായണന്‍ അധ്യക്ഷനായി. എസ്.എം.സി. ഭാരവാഹി ദാമോദരന്‍ നമ്പീശന്‍ മാസ്റ്റര്‍, ബിആര്‍സി ട്രൈനര്‍ മുഹമ്മദ് മുസ്തഫ, എം.പി.ടി.എ. പ്രസിഡന്റ് സാബിറ പെരുമണ്ണില്‍, സീനിയര്‍ അധ്യാപിക സിദ്ദിഖ, റാഷിദ, കരാട്ടെ പരിശീലകരായ കുഞ്ഞുമുഹമ്മദ്, ഷമീം, സുചിത്ര, അഭിനവ് തുടങ്ങിയവര്‍ പങ്കെടുത്തു.
