സംസ്ഥാന ജി.സി.ഐ ഫെസ്റ്റ് 2023 – 24 സര്‍ഗകേളി മന്ത്രി ഉദ്ഘാടനം ചെയ്തു
പാലക്കാട് : യുവാക്കളില്‍ സംഘര്‍ഷത്തിന്റെയും ഹിംസയുടെയും പ്രവണത കൂടുന്നത് ഒഴിവാക്കപ്പെടേണ്ടതാണെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. 16ാമത് സംസ്ഥാന ജി.സി.ഐ (ഗവ കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്) ഫെസ്റ്റ് 2023 – 24 സര്‍ഗകേളി പാലക്കാട് പോളിടെക്‌നിക്കില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി രുന്നു അദ്ദേഹം. സഹവര്‍ത്തിത്വം കൂട്ടായ്മ എന്നിവ ലക്ഷ്യമാക്കുന്ന കലോത്സവങ്ങള്‍ കടുത്ത മത്സര സ്വഭാവത്തിലേക്ക് മാറുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സമൂഹത്തോടും വിദ്യാര്‍ത്ഥികളോടും ഉത്തരവാദിത്തമുണ്ട്. എന്നാല്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് അതില്ല. ഇത്തരം അക്രമ സംഘര്‍ഷ മനോഭാവങ്ങള്‍ ഒഴിവാക്കപ്പെ ടേണ്ടതാണ്. വലിയതോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്ന വിധം പരിപാടികള്‍ സംഘടിപ്പിക്കരുത്. അത്തരം പ്രവര്‍ത്തികള്‍ക്ക് കനത്ത പിഴ ഈടാക്കാനാണ് തീരുമാ നം. മാലിന്യ സംസ്‌കരണത്തിലും മാലിന്യങ്ങള്‍ ഇല്ലാതാക്കുന്നതിലും ഓരോരുത്തരും ഉത്തരവാദിത്തം എടുക്കണമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ എ. പ്രഭാകരന്‍ എം. എല്‍.എ. അധ്യക്ഷനായി. അധ്യാപകര്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ പങ്കെ ടുത്തു.