അലനല്ലൂര്‍ : അധ്യയന വര്‍ഷത്തില്‍ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ സ്വായത്തമാക്കിയ കാര്യങ്ങള്‍ വൈവിധ്യത്തോടെ അവതരിപ്പിച്ചും സ്‌കൂളിന്റെ മിക വ് നേരിട്ട് പൊതുജനങ്ങളിലേക്കെത്തിച്ചും മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളിന്റെ പഠ നോത്സവം വൈഭവ് 2കെ24 തുടങ്ങി. ആദ്യദനം കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് അംഗം ഒ.ആയിഷയും രണ്ടാംദിനം അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താ റും ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ. ജില്ലാ പ്രൊജക്ട് ഓഫിസര്‍ പി.എസ്.ഷാജി വിശദീ കരണം നടത്തി. സംയുക്ത ഡയറി, സചിത്ര നോട്ട് ബുക്ക്, മറ്റുപഠനത്തെളിവുകള്‍ എന്നി വയുടെ പ്രദര്‍ശനമുണ്ടായി. സ്‌കിറ്റ്, സന്ദേശഗാനം, നാടകം, അഭിനയ ഗാനം, സംഭാഷ ണം തുടങ്ങി എല്‍കെജി മുതല്‍ നാലുവരെയുള്ള ക്ലാസിലെ വിദ്യാര്‍ഥികള്‍ വിവിധ പ്രകടനം നടത്തി. വിദ്യാര്‍ഥിനികളായ ഷിയാ സാദിഖ്, റന ഫാത്തമി ചടങ്ങുകളില്‍ അധ്യക്ഷയായി. ബി.ആര്‍.സി. ട്രെയിനര്‍ സുകുമാരന്‍, പി.ടി.എ. പ്രസിഡന്റ് ഷെമീര്‍ തോണിക്കര, പി.ജിതേഷ്, ദില്‍ഷ ഫാത്തിമ, പ്രധാന അധ്യാപകന്‍ പി.യൂസഫ്, കെ. ബിന്ദു,സുധീര്‍ പടിഞ്ഞാറപ്പള്ള, കാങ്കടക്കടവന്‍ ഹംസ, അനൈക, ജ്യോതിക, തുടങ്ങി വര്‍ സംസാരിച്ചു.