മണ്ണാര്‍ക്കാട്: പാലക്കാട് ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എ. വിജയ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ റോഡ് ഷോ നടത്തി. ചൊവ്വാഴ്ച വൈകീട്ട് 6.30ന് മണ്ണാര്‍ക്കാട് നഗരത്തില്‍ കോടതിപ്പടി പൊതുമരാമത്ത് വകുപ്പ് ഓഫീസ് കെട്ടിടപരിസരത്തുനിന്നാണ് റോഡ് ഷോ തുടങ്ങിയത്. നെല്ലിപ്പുഴ ജങ്ഷനില്‍ സമാപിച്ചു.
നഗരത്തിലൂടെ നീങ്ങിയ തുറന്ന ജീപ്പില്‍ സ്ഥാനാര്‍ഥി ആളുകളെ അഭിവാദ്യംചെയ്തു. ചെണ്ടമേളങ്ങള്‍, ബാനറുകള്‍, സ്ഥാനാര്‍ഥിയുടെ ചിത്രം പതിച്ച കാര്‍ഡുകള്‍, മുത്തു ക്കുടകള്‍, കൊടിയേന്തിയ നൂറുക്കണക്കിന് പ്രവര്‍ത്തകരും റോഡ് ഷോയില്‍ അണി നിരന്നു. തുറന്ന ജീപ്പിന് പിന്നിലായി വലിയ ബാനറിന് പിന്നിലായി ബലൂണുകളും കൊടികളും കാര്‍ഡുകളുമായി പ്രവര്‍ത്തകര്‍ നീങ്ങിയത്. ഏറ്റവും പിന്നില്‍ ബൈ ക്കുകളിലും പ്രവര്‍ത്തകര്‍ അനുഗമിച്ചു.സി.പി.എം. ജില്ലാകമ്മിറ്റിയംഗം പി.കെ. ശശി, ഏരിയ സെക്രട്ടറി യു.ടി. രാമകൃഷ്ണന്‍, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, സി.പി. എം. മണ്ണാര്‍ക്കാട് ഏരിയ സെന്റര്‍ അംഗം എം. വിനോദ് കുമാര്‍, കേരളാ കോണ്‍ഗ്രസ് നേതാവ് അഡ്വ. ജോസ് ജോസഫ്, എന്‍.സി.പി. പ്രതിനിധി സദഖത്തുള്ള പടലത്ത്, സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡന്റ മനോമോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മാനവികത ഉയര്‍ത്തിപ്പിടിച്ചുപ്രവര്‍ത്തിക്കുന്ന കേരളത്തിനും മുഖ്യമന്ത്രി പിണറായി ക്കുമെതിരായും മോദിക്കനുകൂലമായും പാര്‍ലമെന്റില്‍ സംസാരിക്കാനാണ് യു.ഡി. എഫ്. പ്രതിനിധികള്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ശ്രമിച്ചതെന്ന് എ.വിജയരാഘവന്‍ പറ ഞ്ഞു. അവരെ എന്തുചെയ്യണമെന്ന് തീരുമാനിക്കാന്‍ പോകുന്ന ചരിത്രമുഹൂര്‍ത്തമാണ് ഈ തിരഞ്ഞെടുപ്പ്. പാലക്കാടിന് അടിസ്ഥാനസൗകര്യങ്ങളില്‍ വികസനമുണ്ടാകണം. കാര്‍ഷികമേഖലയില്‍ പുരോഗതിയുണ്ടാകണം. ഇതിനായി സംസ്ഥാനത്തിനവകാശ പ്പെട്ടതെല്ലാം പിടിച്ചുവാങ്ങുകതന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിലെ ആദ്യത്തെ പ്രചരണപരിപാടിയ്ക്കുമാണ് ചൊവ്വാഴ്ച തുടക്കമായത്.രാവിലെ എടത്തനാട്ടുകര, അലനല്ലൂര്‍, കോട്ടോപ്പാടം, കുമരംപുത്തൂര്‍ എന്നിവിടങ്ങളിലെത്തിയ സ്ഥാനാര്‍ഥികളും നേതാക്കന്‍മാരും വീടുകളിലെത്തി നേരിട്ട് വോട്ടഭ്യര്‍ഥിച്ചു. സി.പി.ഐ. നേതാവായി രുന്ന കുമരംപുത്തൂരിലെ കൊങ്ങശ്ശേരി കൃഷ്ണന്റെ വീടും സന്ദര്‍ശിച്ചു. ഉച്ചകഴിഞ്ഞ തെങ്കരമേഖലയിലുമെത്തി ഗൃഹസന്ദര്‍ശനം നടത്തി.