മണ്ണാര്‍ക്കാട് : പട്ടികജാതിക്കാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി മാന ഹാനി വരുത്തിയെന്ന കേസിലെ പ്രതിയ്ക്ക് കോടതി നാലുവര്‍ഷത്തെ തടവിനും 85000 രൂപ പിഴയും വിധിച്ചു. വെള്ളിനേഴി പള്ളത്തൊടി വീട്ടില്‍ സേതുമാധവനെ (60)യാണ് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജ് ജോമോന്‍ ജോണ്‍ ശിക്ഷി ച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം വകുപ്പ് 451 പ്രകാരം ഒരു വര്‍ഷത്തെ തടവും 10000 രൂപ പിഴയും, പിഴയടയ്ക്കാത്ത പക്ഷം മൂന്ന് മാസത്തെ അധിക തടവും വകുപ്പ് 354 പ്രകാരം ഒരു വര്‍ഷത്തെ തടവും 25000 രൂപ പിഴയും പിഴയടയ്ക്കാത്ത പക്ഷം ആറുമാസത്തെ അധിക തടവും 354 (എ), (ഐ) പ്രകാരം ഒരു വര്‍ഷത്തെ കഠിന തടവിനും 3(1) (ഡബ്ല്യു) (ഐ) പ്രകാരം ആറുമാസത്തെ കഠിനതടവും 25000 രൂപ പിഴയും പിഴയടയ്ക്കാത്ത പക്ഷം ആറുമാസത്തെ അധിക കഠിന തടവും 3 (2) (വിഎ) പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം പ്രകാരം ഒരു വര്‍ഷത്തെ കഠിന തടവും 25000 രൂപ പിഴും പിഴ അടയ്ക്കാത്ത പക്ഷം ആറുമാസത്തെ അധിക കഠിനതടവുമാണ് വിധിച്ചത്. പ്രതി പിഴയടയ്ക്കുന്നപക്ഷം 25000 രൂപ അന്യായക്കാരിക്ക് നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്തരവായി. 2021 മാര്‍ച്ച് 28നാണ് കേസിനാസ്പദമായ സംഭവം. രക്ഷിതാക്കള്‍ പുറത്തുപോയ സമയം വീട്ടലേക്ക് അതിക്രമച്ചു കയറി പെണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ കയറിപ്പിടിച്ച് മാനഹാനി വരുത്തിയെന്നാണ് കേസ്. അന്നത്തെ മണ്ണാ ര്‍ക്കാട് ഡിവൈഎസ്പിയായിരുന്ന കെ.സുനില്‍കുമാറാണ് കേസ് അന്വേഷിച്ച് കുറ്റ പത്രം സമര്‍പ്പിച്ചത്. സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ പ്രിന്‍സ് മോന്‍, എഎസ്‌ഐ ജ്യോതിലക്ഷ്മി എന്നിവര്‍ അന്വേഷണത്തില്‍ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ.പി.ജയന്‍ ഹാജരായി.