മണ്ണാര്‍ക്കാട്: അമ്പംകുന്ന് അജിമീര്‍ ഫഖീര്‍ ബീരാന് ഔലിയ മഖാമില്‍ 58-ാംമത് നേര്‍ച്ച ഈ മാസം 28, 29, മാര്‍ച്ച് ഒന്ന് തിയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജാതിമത ചിന്തകളില്‍ നിന്നും വ്യത്യസ്ഥമായി നാനാജാതി മതസ്ഥരാല്‍ സാഹോദര്യം നിലനില്ക്കുന്നതും ഇന്നും യാതൊരു മങ്ങലുമില്ലാതെ നട ത്തപ്പെടുന്നതുമായ നേര്‍ച്ചയാണിത്. അജ്മീര്‍ ശരീഫില്‍ സിയാറത്തിനായി വരുന്നവര്‍ക്ക് പരിമിതമായ ദിവസത്തെ താമസം, ഭക്ഷണം എന്നിവ ഇന്നും പതിവാണ്. മാര്‍ച്ച് രണ്ടിന് രാവിലെ മൗലീദ് പാരായണം നടക്കും. തുടര്‍ന്ന് ഉച്ചക്ക് അന്നദാനത്തോടെ നേര്‍ച്ചക്ക് സമാപനമാവും. ഇതിനോടനുബന്ധിച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഫക്രുദ്ദീന്‍ ഉസ്താദ്, കെ.കബീര്‍, മുഹമ്മദ് റാഷി, കെ.രാജന്, വീരാന്‍കുട്ടി.സി.പി, സുനില്‍.പി, അഫ്സല്.ടി, ബാലന്.എ തുടങ്ങിയവര്‍ പങ്കെടുത്തു.