മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് അരകുറുശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തില്‍ നാളെ വലിയാറാട്ട് ആഘോഷിക്കും. കുന്തിപ്പുഴ ആറാട്ടുകടവില്‍ ആചാരതനിമയോടെ കഞ്ഞിപ്പാര്‍ച്ചയും നടക്കും. ക്ഷേത്ര ദര്‍ശനത്തിനും വഴിപാടുകള്‍ നേരാനും കഞ്ഞി പ്പാര്‍ച്ചയില്‍ പങ്കെടുക്കാനുമായി ആയിരങ്ങളെത്തും. പൂരം പ്രമാണിച്ച് മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ വാദ്യമേള അമ്പടിയോടെ ആറാട്ടു കടവിലേ ക്ക് ദേവി ആറാട്ടിനെഴുന്നെള്ളും. ഗജവീരന്‍ പാമ്പാടി രാജന്‍ തിടമ്പേറ്റും. തുടര്‍ന്ന് കേര ളത്തിലെ പ്രഗത്ഭ വാദ്യകലാകാരന്‍മാര്‍ അണിനിരക്കുന്ന മേജര്‍സെറ്റ് പഞ്ചവാദ്യവും അരങ്ങേറും. 11 മണി മുതലാണ് ആറാട്ടുകടവില്‍ കഞ്ഞിപ്പാര്‍ച്ച. കഞ്ഞിപ്പാര്‍ച്ചയിലും തുടര്‍ന്നുള്ള പൂരാഘോഷത്തിലും പങ്കുകൊള്ളാനായി അട്ടപ്പാടിയിലെ ആദിവാസി ജനതയുള്‍പ്പെടെ ക്ഷേത്രനഗരിയിലെത്തുന്നത് പതിവാണ്.
ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ ഓട്ടന്‍തുള്ളലുണ്ടാകും. വൈകിട്ട് അഞ്ചിന് പാലക്കാട് രാധാ കൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഡബിള്‍ നാദസ്വരം, വൈകിട്ട് ആറിന് പോരൂര്‍ ഉണ്ണികൃഷ്ണന്‍, കല്‍പ്പാത്തി ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡബിള്‍ തായമ്പ കയും നടക്കും. ഒമ്പതിന് ആറാട്ടെഴുന്നെള്ളിപ്പ് തുടങ്ങും. കുടമാറ്റവുമുണ്ടാകും. തുടര്‍ന്ന് ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ 90 ഓളം കലാകാരന്‍മാരുടെ പഞ്ചാരിമേളം അരങ്ങേറും. തുടര്‍ന്ന് ഇടയ്ക്ക പ്രദക്ഷിണം, കാഴ്ചശീവേലിയോടെ വലിയറാട്ട് ചടങ്ങുകള്‍ സമാപിക്കും.
വെള്ളിയാഴ്ച ചെറിയാറാട്ടിന്റെ ഭാഗമായി ക്ഷേത്രപരിസരത്ത് ആനച്ചമയപ്രദര്‍ശനവും നടന്നു. കെ.ടി.ഡി.സി. ചെയര്‍മാന്‍ പി.കെ. ശശി ഉദ്ഘാടനം ചെയ്തു. പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.സി.സച്ചിദാനന്ദന്‍, സെക്രട്ടറി എം.പുരുഷോത്തമന്‍ തുടങ്ങി യവര്‍ പങ്കെടുത്തു. ഞായറാഴ്ചയാണ് ചെട്ടിവേല. ഉച്ചകഴിഞ്ഞ് മൂന്നിന് പഞ്ചവാദ്യത്തി ന്റെ അകമ്പടിയോടെ സ്ഥാനീയ ചെട്ടിയാന്‍മാരെ ആനയിക്കും. വിവിധ ദേശങ്ങളില്‍ നിന്നും വേലകളെത്തി നഗരത്തിലൂടെ ഘോഷയാത്രയായി ക്ഷേത്തിലെത്തിച്ചേരും. ആറാട്ടിനുശേഷം 21 പ്രദക്ഷിണത്തിന് ശേഷം പൂരത്തിന് കൊടിയിറങ്ങും.