മണ്ണാര്‍ക്കാട് : കൈറ്റ് വിക്ടേഴ്സില്‍ പൊതുപരീക്ഷ എഴുതുന്ന പ്ലസ്ടു കുട്ടികള്‍ക്ക് തത്സമ യ സംശയ നിവാരണത്തിന് അവസരം നല്‍കുന്ന ലൈവ് ഫോണ്‍-ഇന്‍ ക്ലാസുകള്‍ നാളെ മുതലും പത്താം ക്ലാസിന് 24 മുതലും ആരംഭിക്കുന്നു. ഓരോ വിഷയത്തിനും ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമാണുണ്ടായിരിക്കുക. വ്യാഴാഴ്ച രാവിലെ പത്തിന് പ്ലസ്ടു കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ആപ്ലിക്കേഷന്‍, പന്ത്രണ്ടിന് മലയാളം, രണ്ടിന് അക്കൗണ്ടന്‍സി എന്നീ വിഷയങ്ങളുടെ ലൈവ് സെഷനാണ് നടത്തുന്നത്.
23 രാവിലെ പത്തിന് പ്ലസ്ടു ഇംഗ്ലീഷ്, പന്ത്രണ്ടിന് പൊളിറ്റിക്കല്‍ സയന്‍സ്, രണ്ടിന് ഇക്ക ണോമിക്സ്. 24 രാവിലെ പത്തു മണിക്ക് എസ്.എസ്.എല്‍.സി. കെമിസ്ട്രി, ഉച്ചയ്ക്ക് പന്ത്ര ണ്ടിന് ഫിസിക്സ്, രണ്ടിന് ഗണിതം, നാലിന് ഹിന്ദിയും 26 രാവിലെ 10 മുതല്‍ 12 വരെ പ്ലസ്ടു ബോട്ടണി, സുവോളജി, വൈകുന്നേരം നാലിന് പ്ലസ്ടു ബിസിനസ് സ്റ്റഡീസ്, ഉച്ചയ്ക്ക് പന്ത്രണ്ടിന് എസ്.എസ്.എല്‍.സി സോഷ്യല്‍ സയന്‍സും രണ്ടിന് ബയോളജിയും 27 രാവി ലെ പത്ത് മണിക്ക് എസ്.എസ്.എല്‍.സി ഇംഗ്ലീഷ്, ഉച്ചയ്ക്ക് രണ്ടിന് മലയാളം, ഉച്ചയ്ക്ക് പന്ത്രണ്ടിന് പ്ലസ്ടു ഫിസിക്സ്, വൈകുന്നേരം നാലിന് ഹിസ്റ്ററിയും 28 രാവിലെ പത്തിന് പ്ലസ് ടു ഹിന്ദി, പന്ത്രണ്ട് മണിക്ക് കെമിസ്ട്രി, രണ്ടിന് മാത്തമാറ്റിക്സുമാണ് തത്സമയത്തി ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പത്ത്, പ്ലസ്ടു പൊതുപരീക്ഷയ്ക്ക് വളരെയധികം പ്രയോജനപ്രദമാകുന്ന വിധത്തില്‍ എണ്‍പതിലധികം റിവിഷന്‍ ക്ലാസുകള്‍ youtube.com/itsvicters ചാനലില്‍ ലഭ്യമാണ്. ലൈവ് ഫോണ്‍-ഇന്‍ പ്രോഗ്രാമിലേയ്ക്ക് വിളിക്കേണ്ട ടോള്‍ഫ്രീ നമ്പര്‍: 18004259877.